Thursday, August 15, 2013

2014 ല്‍ ചിക്കാഗോയില്‍ നടക്കുവാന്‍ പോകുന്നത് DKCC കണ്‍വെന്‍ഷനോ അതോ KCCNA കണ്‍വെന്‍ഷനോ?

KCCNA യെ ധിക്കരിച്ച് DKCC കസേര ഒപ്പിച്ചെടുത്ത ഡോക്ടറെ മുന്നില്‍ നിര്‍ത്തി KCCNA യോട് പടപൊരുതാന്‍ ഇറങ്ങിയ ചിക്കാഗോ കെസിഎസ് ഭാരവാഹികളുടെ നീക്കത്തിനെതിരെ ശക്തമായ നടപടികളുമായി KCCNA ഭാരവാഹികള്‍ രംഗത്ത് എത്തുന്നു. പ്രാഞ്ചി പ്രസിടന്റ്റ് - അന്തപ്പന്‍ അച്ചു തണ്ടിനെ നിലക്ക് നിര്‍ത്താമെന്നു മോഹിച്ച്, സ്വന്തം ഇഷ്ടത്തിനനുനരിച്ച് കണ്‍വെന്‍ഷന്‍ നടത്തുവാന്‍ ജോര്ജ്ജുകുട്ടിയും പാര്‍ത്ട്ടിയും തീരുമാനിച്ചതോടെ കണ്‍വെന്‍ഷന്‍ ഒരിക്കല്‍ കൂടി ചിക്കാഗോയില്‍ നിന്നും മാറ്റുവാനുള്ള സാധ്യതകള്‍ തെളിയുന്നു. ഹൂസ്ടന്‍, അറ്റ്‌ലാന്ടാ എന്നിവടിങ്ങളിലെ ഭാരവാഹികള്‍ പിന്തുണയുമായി KCCNA ഭാരവാഹികളുമായി ഇതിനകം ബന്ധപെട്ടു എന്ന് അറിയുവാന്‍ കഴിഞ്ഞു. ചിക്കാഗോയില്‍ കണ്‍വെന്‍ഷന്‍ നടക്കുകയാണ് എങ്കില്‍ അത് KCCNA നേതൃത്വത്തെ നോക്കുകുത്തികള്‍ ആക്കിയിട്ടു വേണ്ടാ എന്നുള്ള കര്‍ശന നിലപാടിലേക്ക് KCCNA നേതൃത്വം നീങ്ങുന്നു എന്നുള്ളതിന്റെ വ്യക്തമായ സൂചനകള്‍ ലഭിച്ചു തുടങ്ങി.


ഈ കിട മത്സരത്തിന്റെ ഭാഗമായിരുന്നു കുറെ ആഴ്ചകള്‍ക്ക് മുന്‍പ് ചിക്കാഗോയിലെ പ്രാഞ്ചിനാഷണല്‍ കൌണ്‍സില്‍ അംഗം ടോണി പുല്ലാപ്പള്ളിയെ കൊണ്ട് മിച്ചം വന്ന കസേരകള്‍ വിട്ടഴിപ്പിക്കാന്‍ വേണ്ടി KCCNA നേതൃത്വം ശ്രമിച്ചത്. അതായത് ആദ്യം ആ കസേരകള്‍ സംബന്ധിച്ചുള്ള ഈമെയില്‍ കെസിഎസ് നേതൃത്വത്തിന് അയച്ചു കൊടുത്തപ്പോള്‍, ആ കസേരകള്‍ നാഷണല്‍ ലെവലില്‍ കൊടുക്കുവാന്‍ സമ്മതിക്കില്ല എന്നുള്ള നിലപാടെടുത്ത കെസിഎസ് നേതൃത്വത്തിന്റെ നീക്കത്തിനെതിരെ അന്തപ്പന്‍ പുല്ലാപള്ളിവഴി നേരിട്ട് അറിയിപ്പ് കൊടുക്കുകയായിരുന്നു.  കണ്മുന്നില്‍ കിട്ടിയ കസേരകള്‍ ഒളിച്ചു പോകും എന്നായപ്പോള്‍ തങ്ങളുടെ ഗ്രൂപ്പുകാരെ പരമാവധി തിരുകികയറ്റാന്‍ വേണ്ടി അവര്‍ വീണ്ടും ശ്രമിച്ചു. കെ സി എസ് ഉടക്കിയപ്പോള്‍, ഭാരവാഹികളുടെ ഒപ്പിനു പകരം ടോണിയെപ്പോലുള്ള നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളുടെ ഒപ്പായാലും മതി എന്ന് KCCNA  നിലപാടെടുത്തപ്പോള്‍ നിരവധി പേര് ചിക്കാഗോ മാഫിയാ ഗ്രൂപ്പ്പിനു പുറത്ത് നിന്നും അപേക്ഷകള്‍ കൊടുത്തു എന്നാണ് അറിഞ്ഞത്. പിന്നീട് ആ അപേക്ഷകള്‍ തള്ളികളയിക്കുവനായി ജിജോ ചാമാക്കാലയുടെ നേതൃത്വത്തിലുള്ള ഗ്രൂപിന്റെ സഹായം ജോര്ജ്ജുകുട്ടിയും പാര്‍ട്ടിയും തേടിയിട്ടുണ്ട്. എന്തായാലും തങ്ങളെ നോക്ക്കുത്തികളാക്കിനിര്‍ത്തുവാനുള്ള എല്ലാ നീക്കത്തിനും അന്തപ്പന്‍ - മ്യാലൂ പണികൊടുക്കും എന്നുറപ്പായി കഴിഞ്ഞു.

ഇനി അറിയേണ്ടത്KCCNA കണ്‍വെന്ഷന്‍ എവിടെ നടക്കും എന്നതാണ്. ചിക്കാഗോയില്‍നടന്നാല്‍ അത് KCCNA കണ്വെന്‍ഷന്‍ ആയിരിക്കുമോ  അതോ DKCC കണ്‍വെന്ഷന്‍ ആയിരിക്കുമോ? കേസിസിഎന്‍എ നേതൃത്വത്തിനെതിരെ കെ സി എസ് പൊതുജന സമക്ഷം ഇറങ്ങി തിരിഞ്ഞിരിക്കുന്ന നിലക്ക് , റിസ്ക്‌ എടുക്കുവാന്‍ KCCNA നേതൃത്വം തയ്യാറാവില്ല എന്ന് കരുതാം . കാത്തിരുന്നു കാണാം ....

No comments:

Post a Comment