Sunday, May 26, 2013

കണിയാന്റെ വാണിയം കളി !!

കണിയാന്റെ ക്നാനായ സ്നേഹം വ്യക്തമാക്കുന്ന കുറെ പോസ്റ്റുകളെ പറ്റി ഏതോ ഒരു വ്യക്തി ഈയുള്ളവന്റെ ബ്ലോഗില്‍ കൊടുത്ത ഒരു കമന്റാണ് ഈയുള്ളവന്‍ താഴെ കൊടുത്തിരിക്കുന്നത്. ക്നാനായ സമുദായത്തില്‍ പ്രശ്നങ്ങള്‍ നീറി നീറി പുകയണം എന്നാലെ ഇവന്മാര്‍ക്കൊക്കെ നിലനില്‍പ്പുള്ളൂ. കുറെ നാളുകളായി ആനയും അമ്പാരിയുമോക്കെയായി വന്നവര്‍ ഇപ്പോള്‍ മോതിരവും മുത്തി നടക്കുകയാണ്. ഇര ലഭിക്കാത്തെ കണിയാനെപോലുള്ള കുറെ വിഷ വിത്തുകള്‍ ഇപ്പോള്‍ കഴിഞ്ഞ വര്ഷം ഈ സമയത്ത് നടന്നത് എന്ന പേരില്‍ ലേഖന പരമ്പരകള്‍ പുന സൃഷ്ടിക്കുകയാണ്. കുളം കലങ്ങി തന്നെ ഇരുന്നാലെ അവര്‍ക്ക് നേട്ടമുള്ളൂ. കഷ്ടം. ഇതാ താഴെ കൊടുത്തിരിക്കുന്ന കമന്റ് ഒന്ന് വായിച്ചു നോക്കുക.


ചിക്കാഗോ മൂഞ്ചികളുടെയും , ന്യൂ യോർക്ക്‌ ലാറ്റിൻ ക്നാനായക്കാരുടെയും ഇഷ്ട (അല്ലെങ്കിൽ ഒഫീഷ്യൽ ) ബ്ലോഗ്‌ ആണല്ലോ ക്നാനായ വിശേഷങ്ങൾ . പുതിയ കെ സി സി എൻ എ എക്സിക്യൂട്ടീവ്ന്റെ ഇമെയിൽ ആദ്യം പബ്ലിഷ് ചെയ്യുന്നതും ഇവരാണല്ലോ !! ആദ്യമൊക്കെ ക്നാനായക്കർക്ക് വേണ്ടി എന്നൊക്കെ പറഞ്ഞു തുടങ്ങിയെങ്കിലും ഇന്ന് അദ്ദേഹത്തിന്റെ കൂറ് കാനായിലാണെന്ന് ആ ബ്ലോഗ്‌ ഒന്ന് ഓടിച്ചു നോക്കിയാൽ മനസ്സിലാകും . (എങ്കിലും നമ്മുടെ ഫ്ലോറിഡക്കാരൻ മാമച്ചന്റെ അത്രയും കടുംകൈ ഒന്നും കണിയാൻ ചെയ്തിട്ടില്ല കേട്ടോ. ഒരു ഫുൾ കളർ ഫീച്ചർ അല്ലെ അദ്ദേഹം ഒരു മുറി ക്നനായക്കാരനെ പറ്റി കെ സി സി എൻ എ ബുള്ളറ്റിനിൽ ഇറക്കിയത് ).

ഞാൻ പറഞ്ഞു വന്നത് കണിയാന്റെ വാണിയം കളിയെപ്പറ്റി ആണല്ലോ ..

ഈ ഇടയിലായി അദേഹം ലോഗൻ , സിറിൽ എബ്രഹാം (ഒന്നുകിൽ വ്യാജൻ , അല്ലെങ്കിൽ അദേഹത്തിന്റെ കാനാ ശിങ്കിടികൾ ) എന്ന പേരുകളിലായി പുറത്തിറക്കുന്ന ലേഖനങ്ങൾ (അല്ലെങ്കിൽ കമന്റുകൾ) ഒന്ന് വായിച്ചു നോക്കിയാൽ കണിയാന്റെ യഥാർത്ഥ ക്നാനായ സ്നേഹം മനസ്സിലാകും . ക്നാനായക്കാരുടെ അടിസ്ഥാന വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന എത്ര എത്ര ലേഖങ്ങളാണ് ഈ മാന്യൻ പടച്ചുവിടുന്നത്‌ . സ്വന്തം ബ്ലോഗ്‌ ആണ് , എനിക്ക് തോന്നുന്നത് എന്തും എഴുതാം എന്നതാണ് ന്യായം എങ്കിലും , ക്നാനായക്കാരന്റെ മണ്ണുംചാരി കാനാക്കാരന്റെ കൗപീനം കഴുകുന്നത് എന്തിന് ??

ഈ പറഞ്ഞ കണിയാൻമാര് പൊസ്റ്റിയ ചില ലിങ്കുകൾ താഴെ ചേർക്കുന്നു ..(please check posted by ...in the bottom of each blog, before comments)

http://worldkna.blogspot.com/2013/04/knanayas-on-un-list.html

http://worldkna.blogspot.com/2013/04/bay-of-pigs-and-knas-open-letter-to-knas.html

http://worldkna.blogspot.com/2013/05/from-makil-to-pandarassery-100-years-of.html

കണിയാൻ യഥാർത്ഥ സമുദായ സ്നേഹിയാണെങ്കിൽ ഈ ലേഖനങ്ങൾ എന്തിനു പോസ്ടണം .


കെ സി സി എൻ എ നേതൃത്വത്തോട് ഒരു അഭ്യഥന, സമുദായ പ്രശ്നങ്ങളിൽ നിന്നും രക്തം ഊറ്റികുടിക്കുന്ന ഇമ്മാതിരി തലതിരിഞ്ഞവന്മാരുടെ ബ്ലോഗുകൾ ഉപയോഗിക്കാതെ ദയവായി ഒരണ്ണം തുടങ്ങിക്കുടെ ?

മുകളിൽ പറഞ്ഞ മൂഞ്ചികലോടും , ലാറ്റിൻ ക്നയോടും !! നിങ്ങളുടെ ഇഷ്ട ദൈവമായ കണിയാന്റെ ബ്ലോഗാണോ , മുത്തുവിന്റെ സങ്കരപ്പള്ളികൾ ആണോ എന്ടോഗമസ് .

Friday, May 24, 2013

കണിയാന്റെ തനിനിറം കാണുക. ജോണ്‍ കരമ്യാളിയെ തെറിവിളിക്കാന്‍ മാത്രം എന്ത് തെറ്റാണ് അദ്ദേഹം ചെയ്തത്?

 എന്‍ഡോഗാമി വാദികള്‍ക്ക് അഭിമാനിക്കാം. തങ്ങള്‍ ഇത്രയും നാള്‍ ചുമന്നു നടന്ന കണിയാന്‍ തന്റെ ബ്ലോഗ്‌ ക്നാനായത്വതിനെതിരെ തന്ത്രങ്ങള്‍ മേനയുന്നവര്‍ക്ക് കൊടുത്ത മറുപടിക്ക് പുഴുത്ടു നാറിയ മറുപടിയുമായി ഒരു മാത്യൂ ജോസഫ് കണ്ണാല എഴുതിയ ലേഖനം മാലോകര്‍ക്ക് വായിക്കുവാനായി വിളംപിയിരിക്കുന്നത്‌ കാണുക. സ്വന്തം പേര് വച്ച് അദ്ദേഹം എഴുതി എന്നൊരു കുറ്റം മാത്രമേ ചെയ്തുള്ളൂ. അതിനു സമ്മാനമായി ലഭിച്ചതോ ? ഇതല്ലേ വ്യക്തി ഹത്യ? ഇതിനു വേണ്ടിയാണോ കണിയാന്‍ ഈ പാട് പെടുന്നത്? എന്‍ഡോഗമിക്കു വേണ്ടി സ്വന്തം തൂലിക ചാലിച്ച കരമ്യാളിക്ക് കൊടുത്ത അവഹെലനത്ത്തിനു മറുപടി കൊടുക്കുവാന്‍ ആണായി പിറന്ന ഒരു ക്നാനായക്കാരനും ഇല്ലേ? എവിടെ പോയി സണ്ണികുട്ടനും ഡൊമിനിക്ക് വാച്ച്ചായും ഒക്കെ? എന്‍ഡോഗമിയുടെകാവല്‍ ഭടന്മാര്‍ എവിടെ? ആ പുഴുത്തു നാറിയ കമന്റ് കൊടുത്തു മലീമാസമാക്കുവാന്‍ ഈയുള്ളവന്റെ ബ്ലോഗ്‌ ഉപയോഗപ്പെടുത്തുകയല്ല മറിച്ച് ഒരു മറുപടി ഈയുള്ളവനെ കൊണ്ട് ആവുന്ന വിധത്തില്‍ കൊടുക്കുവാന്‍ വേണ്ടി താഴെ കൊടുക്കുന്നു.



ഇത്തരം ചവറുകള്‍ (ലേഖനം എന്നെഴുതിയാല്‍ മലയാള ഭാഷയ്ക്കു തന്നെ അപമാനം) പേരുവച്ച് പ്രസിദ്ധീകരിക്കുവാന്‍ താങ്കള്‍ കാണിച്ച ശ്രമത്തെ "തന്റേടം" എന്നു ഞാന് വിളിക്കില്ല, മറിച്ച് ഒരുതരം മാനസികവിഭ്രാന്തി എന്ന് വിളിക്കാം. ഒരു വ്യക്തിയുടെ സംസ്‌കാരവും കുലീനതയും അവന്റെ വാക്കിലും പ്രവര്‍ത്തിയിലും പ്രതിഫലിക്കും.
താങ്കള്‍ പറഞ്ഞതില്‍ ഒരു കാര്യം ശരിയാണ് - ക്‌നാനായ സമൂഹം ഒരു ഒഴുകുന്ന പുഴയാണ്, പക്ഷേ ആ പുഴയില്‍ ചത്തടിഞ്ഞു കിടക്കുന്ന ഒരു മത്സ്യമാണ് താങ്കള്‍, ദുര്‍ഗന്ധം വമിക്കുന്ന, ഒഴുക്കിനു മാത്രം നിയന്ത്രിക്കാന്‍ കഴിയുന്ന പാഴ്ജന്മങ്ങള്‍!
പേര് വച്ച് എഴുതുന്നവനെ കൊന്നു കൊലവിലിച്ച്ചാല്‍ മാത്രമല്ലേ ഈ സമുദായത്തില്‍ നിന്റെ യൊക്കെ ദാര്ഷ്ട്യത്ത്തിനു മറുപടി നല്‍കാന്‍ ആരും മുന്നോട്ടു വരാതിരിക്കൂ. ക്നാനായ സമുദായം ഒരു വന്‍ പുഴ തന്നെയാണ്. അത് അതിന്റെ ലക്ഷ്യ സ്ഥാനത്തേക്ക് ഒഴുകുക തന്നെ ചെയ്യും. അവിടെ വിഹരിക്കുന്ന മീനുകളെ കൊല്ലാന്‍ വേണ്ടി കാടകൂളം വിഷവുമായി നിങ്ങള്‍ എത്ര പേര് നടന്നാലും നടക്കില്ല മക്കളെ നിങ്ങളുടെ ലക്‌ഷ്യം. നാട്റെല്ലുള്ളത് കാരണം അയാള്‍ പേര് വച്ച് എഴുതി. അദ്ദേഹത്തിന്റെ ജന്മം പാഴ് ജന്മം ആണ് എങ്കില്‍ ക്നാനായ സമുദായത്തില്‍ നിന്ന്,  കെട്ടി ക്നനായക്കാരനായി നിങ്ങളെ ജനിപ്പിക്കുകയും ചെയ്ത ആ മഹാന്റെ ജന്മം പുണ്യ ജന്മം ആകുമോ?

ഏതൊരു ക്രിസ്തീയ സമൂഹത്തെയും നയിക്കുന്ന ശക്തിസ്രോതസ് ക്രിസ്തുവും ക്രിസ്തീയ ദര്‍ശനങ്ങളും ആവണം. ക്‌നാനായ സമൂഹത്തിലും അങ്ങനയൊക്കെയായിരുന്നു അടുത്തകാലം വരെ. സാമ്പത്തിക ഉന്നമനവും അതിരുകടന്ന സമുദായ തീവ്രവാദവും ഈ സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തെ അഹങ്കാരികളും അന്ധരുമാക്കി മാറ്റുന്നു.
ക്നാനായ സമൂഹം ക്രിസ്തുവിനെതിരായി ഒന്നും ചെയ്യുന്നില്ല. ക്രിസ്തു താങ്കളോട് പറഞ്ഞിട്ടുണ്ടോ ഏതെങ്കിലും പള്ളിയുടെ അംഗത്വം ഉണ്ടായാല്‍ മാത്രമേ സ്വര്‍ഗ്ഗത്തിലേക്ക് കയറ്റി വിടൂ എന്ന്? കൂദാശകള്‍ സ്വീകരിക്കുവാനും ആരാധനയില്‍ പങ്കെടുക്കുവാനും ഒരു ക്നാനായ പള്ളിയുടെയും വാതിലുകള്‍ ആര്‍ക്കു മുന്‍പിലും ഒരിക്കലും അടഞ്ഞിട്ടില്ല. വെറുതെ കാടടച്ചു വേദി വെയ്ക്കരുതേ മോനെ

ക്‌നാനായ സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇത്തരം ലക്കുകെട്ട കുറെ കരമ്യാലികള്‍ ആണെന്നു പറയാതെ വയ്യ.KCCNAയുടേയും KCCയുടേയും ചില നേതാക്കള്‍ ചുരുക്കം ചില വൈദീകരുമായി ഒത്തുചേര്‍ന്ന്, ഇക്‌നാനായ സമുദായത്തെ മൊത്തമായി വരുതിയിലാക്കാന്‍ ഇക്കൂട്ടര്‍ നടത്തുന്ന ശ്രമം കണ്ടില്ല എന്നു നടിക്കാന്‍ വ്യക്തിത്വമുള്ള ആര്‍ക്കും അധികനാള്‍ കഴിയില്ല.
ഓള്‍ മോനെ ആരാ പറഞ്ഞത് മോന് വ്യക്തിതം ഉണ്ട് എന്ന്? തിരുകി കയറ്റല്‍ തടയാന്‍ ശ്രമിച്ചാല്‍ വ്യക്തിത്വം ഇല്ലാതാകും എന്ന് മോനെ ആരാ പഠിപ്പിച്ചത്? ജോണ്‍ കരമ്യാലില്‍ എന്ന വ്യക്തിയുടെ വ്യക്തിത്വത്തെ പറ്റി പറഞ്ഞു അധിക്ഷേപിക്കാന്‍ തനിക്കു എന്താ കൊമ്പുണ്ടോ? വ്യക്തിത്വം എന്ന് പറഞ്ഞാല്‍ ഇന്ന് കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നതല്ല.


ക്‌നാനായക്കാരെനെ നിര്‍വചിക്കാനുള്ള അധികാരം ആരാണിവര്ക്ക് നല്കിയത്?'ഒരുവന്‍ ക്‌നാനായക്കാരനായി ജനിച്ചാല്‍ ക്‌നാനായക്കാരനായി മരിക്കും' -അതാണു സത്യം.
അങ്ങിനെയാണ് എങ്കില്‍ ദത്ത് എടുത്ത ഏതു മക്കളാണ് ക്നാനായക്കാരനായി ജനിച്ചത്‌? അതാണല്ലോ പ്രശനം. ക്നാനായ്ത്വം രക്ത ബന്ധത്തിലൂടെ മാത്രമേ ഉണ്ടാകൂ എന്ന് താങ്കള്‍ തന്നെ മുകളില്‍ നിര്‍വ്വചിച്ച സ്ഥിതിക്ക് ഇനി എന്താണ് ടത് മക്കളുടെ പ്രസക്തി?

കാട്ടിലെ മൃഗങ്ങള്‍ പോലും കാട്ടില് ഉപേക്ഷിച്ച അനാഥരായ മനുഷ്യക്കുഞ്ഞുങ്ങളെ, കൂടെ കൂട്ടി വളര്‍ത്തി പരിപാലിച്ച കഥകള്‍ നാമെല്ലാം ധാരാളം വായിച്ചിട്ടില്ലേ. എന്തേ, ക്‌നാനായസമൂഹം കാട്ടിലെ മൃഗങ്ങളെക്കാള്‍ തരംതാണ് പോയൊ? സമുദായ തീവ്രവാദം നിങ്ങളുടെ മനുഷ്യത്വം നശിപ്പിച്ചുവെങ്കില്‍, മനുഷ്യത്വം ഇനിയും  നഷ്ടപെടാത്തവര്‍ സമുദായത്തെ നയിക്കട്ടെ.
ഇത്രയ്ക്കു മനുഷ്യത്വം ഉള്ള സാര്‍ ഇതേ പോലുള്ള മനുശ്വതം ഉള്ളവരുടെ കൂടെ പോകരുതോ? താങ്കള്‍ക്ക് താങ്കളുടെ വഴി. ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴി.

നല്ലവരായ ധാരാളം സമുദായ അംഗങ്ങള്‍ ഇന്ന് ഇക്കൂട്ടരെ ഭയന്ന്, സ്വന്തം അഭിപ്രായം പോലും തുറന്നു പറയാനാവാതെ അടിമകളെ പോലെ കഴിയുവാന്‍ വിധിക്കപ്പെട്ടിരിക്കുന്നു എന്നതാണു യാതാര്‍ത്ഥ്യം.
എന്തിനാ മോനെ ഈ മുതലകണ്ണീര്‍? പ്രായത്തിന്റെ ചാപല്യങ്ങള്‍ക്ക് കീഴടങ്ങിയതിന് ശേഷം വീണ്ടും തിരിച്ചു കയറാന്‍ നോക്കുമ്പോള്‍ നടക്കാതെ പോകുന്ന നിങ്ങളുടെ മോഹങ്ങള്‍ക്ക് അടിമത്വം എന്നെ പറയുവാന്‍ കഴിയൂ.

കത്തോലിക്കാസഭയുടെ ഭാഗമായ ക്‌നാനായ കത്തോലിക്ക ഇടവകകള്‍ സഭാനിയമങ്ങള്‍ അനുസരിച്ചും, വിവിധ ക്‌നാനായ സംഘടനകള്‍ അവരവരുടെ    ബൈലോ അനുസരിച്ചും മുന്‌പോട്ടുപോയാല്‍ ഇന്നു ക്‌നാനായ സമൂഹത്തില്‍ നിലനില്ക്കുന്ന സകല പ്രശ്‌നങ്ങള്‍കും പരിഹാരമാകും.

പള്ളിയും സംഘടനയും രണ്ടായി കണ്ട്, എല്ലാ ക്‌നാനായക്കാര്കും അവരവരുടെ സ്വാതന്ത്ര്യത്തില്‍ സമാധാനമായി ജീവിക്കാന്‍ അനുവദിക്കണം.
ആരെയും നിര്‍ബ്ബന്ധിച്ച് ക്നാനായ സമുദായത്തില്‍ തുടരാന്‍ നിര്ബ്ബന്ധിക്കുന്നില്ല. എന്നാല്‍ എവിടെ തുടരുവാന്‍ ആഗ്രഹിക്കുന്ന ലക്ഷകണക്കിന് ജനങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ സ്വാത മോഹങ്ങളേ പ്രീതി പ്പെടുത്തുവാന്‍ സാധിക്കില്ല. നിങ്ങളുടെ താളത്തിനു തുള്ളുന്ന മാഫിയാ നിങ്ങളെ മുന്‍ നിര്‍ത്തി നടത്തുന്ന നാടകങ്ങള്‍ വഴി കത്തോലിക്കാ സഭയെ എത്രമാത്രം പീടിപ്പിചാലും സത്യവും ധര്‍മ്മവും മാത്രമേ ജയിക്കൂ. ക്നാനായ്ത്വം ഞങ്ങളുടെ അവകാശമാണ്. എന്ന് വച്ച് പള്ളിക്കെതിരെ യുദ്ധം ചെയ്യുവാന്‍ ക്നാനത്വത്തിന്റെ മുഖം മൂടി അണിഞ്ഞു കബളിപ്പിക്ക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല മോനെ ദിനേശാ.

മാത്യു ജോസഫ് കണ്ണാല

അപ്പന്റെ പേര് ജോസഫ് എന്നാണ് കൊടുത്തിരിക്കുന്നത്. വിശ്വാസം അതല്ലേ എല്ലാം.

Thursday, May 23, 2013

തോംസണ്‍ വില്ല. ഒരു അവലോകനം

ഇന്നലെ അമേരിക്കന്‍ ക്നായിലൂടെ വന്ന ജോണ്‍ കരമ്യാലില്‍ എന്നവ്യക്തിയുടെ പ്രതികരണം ആണ് താഴെ കൊടുത്തിരിക്കുന്നത്. കണിയാന്‍ ക്നാ എന്ന ബ്ലോഗില്‍ ഇത് കൊടുത്തിട്ടുണ്ട് എങ്കിലും അദ്ദേഹത്തെ ചീത്ത വിളിച്ചുകൊണ്ടുള്ള കുറെ കമന്റുകള്‍ കാണുവാന്‍ ഇടയായി. ഈ അവസരത്തില്‍ ഈയുള്ളവന്‍ ജോണ്‍ കരമ്യാലിന് ശക്തമായ പിന്തുണ നല്‍കുവാന്‍ ആഗ്രഹിക്കുകയാണ്. പണ്ട് കണ്‍വെന്‍ഷനില്‍ ദത്തെടുത്ത മക്കളെ തിരുകി കയറ്റുവാന്‍ വേണ്ടി നടത്തിയ ശ്രമത്തിനെതിരെ ഈയുള്ളവന്‍ ശക്തമായി പ്രതികരിച്ചിരുന്നു എന്ന് കുറെ പേര് എങ്കിലും ഓര്‍ക്കുന്നുണ്ടായിരിക്കും. ഇന്ന് എന്‍ഡോഗമിക്ക് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നവര്‍ അന്ന് നിശബ്ദരായിരുന്നു. പള്ളിയില്‍ ദത്ത് മക്കള്‍ക്ക് കിട്ടുന്ന 'സേവനം' അസോസിയേഷനിലും കിട്ടണം എന്ന്‍ വാശി പിടിക്കുന്നവര്‍ ഒരിക്കലും ക്നാനായ സമുദായത്തിന്റെ ആത്മാവിനെ സ്നേഹിക്കുന്നില്ല. പള്ളിയില്‍ കിട്ടുന്നത് സേവനം ആണ് എങ്കില്‍ അസോസിയേഷനില്‍ കിട്ടുന്നത് അവകാശം ആണ്. സേവനം കിട്ടുവാന്‍ കത്തോലിക്കാ സഭയില്‍ അംഗമായിരിക്കുന്ന എല്ലാവര്‍ക്കും ശ്രമിക്കാം. അവിടെ അംഗത്വം മാത്രമേ പ്രശ്നമുള്ളൂ. അസോസിയേഷനില്‍ അങ്ങിനെയല്ല. ഒരു പരിമിതികളും ഇല്ലാതെ എന്‍ഡോഗാമി പൂര്‍ണ്ണമായും കാത്തു സൂക്ഷിക്കുവാന്‍ സാധിക്കുന്ന സംവിധാനം ആണ് അത്. അവിടെ തിരുകി കയറ്റല്‍ നടത്താന്‍ കൂട്ട് നിന്നവര്‍ ആണ് ക്നാനായ സമുദായത്തിന്റെ യഥാര്‍ത്ഥ ശത്രുക്കള്‍.

ജോണ്‍ താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങലോടെ പൂര്‍ണ്ണമായും ഈയുള്ളവന്‍ യോജിക്കുന്നു.





ക്നാനായസമുദായം വിട്ടുപോയവരില്‍ ഒരു പറ്റം ആള്‍ക്കാര്‍ ചേര്‍ന്ന് നിര്‍മ്മിച്ച തോംസണ്‍ വില്ല എന്ന സിനിമയെപ്പറ്റി അവര്‍ 2013 May 12ന് ഏഷ്യാനെറ്റില്‍ വന്ന ഇന്റര്‍വ്യൂവും സിനിമയുടെ ഇതിവൃത്തവുമാണ് ഇതെഴുതുവാന്‍ പ്രേരണയായത്.

ചെലവഴിക്കാന്‍ സാധിക്കാത്തതില്‍ കൂടുതല്‍ പണമുള്ള ഈ നിര്‍മ്മാതാക്കള്‍ ക്നാനായ സമുദായത്തെ ഈ സിനിമയിലൂടെ വളരെയധികം അധിഷേപിക്കുവാനും ആക്ഷേപിക്കുവാനും ശ്രമിച്ചു. അല്‍പജ്ഞാനം മൂലമാവാം.

പൂന്താനം പാടി, “മാളികമുകളിലേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍

ക്നാനായ സമുദായം ഒഴുകുന്ന പുഴ പോലെയാണ്. എത്ര കല്ലും മുള്ളും ഉണ്ടെങ്കിലും അത് അതിന്റെ ലക്ഷ്യസ്ഥാനത്തേയ്ക്ക് അനായാസം,നിര്ബാധം, ഒഴുകികൊണ്ടേയിരിക്കും.

"തോംസണ്‍ വില്ല"യുടെ ഇതിവൃത്തം ക്നാനായ ദമ്പതികള്‍ ദത്തെടുക്കുന്ന കുട്ടികളുടെ കാര്യമാണ്. ആ കുട്ടികള്‍ ആ ദമ്പതികള്‍ക്ക് സ്വന്തംമക്കള്‍ തന്നെ; സമുദായത്തിന് പുറംജാതിക്കാരും. ക്നാനായ വിദ്യാലയങ്ങളില്‍ വിദ്യ അഭ്യസിച്ചതുകൊണ്ടോ, ക്നാനായപള്ളികളില്‍ പോവുകയും വേദപാഠം പഠിക്കുകയും ചെയ്തതുകൊണ്ടോ ക്നാനായംഗത്വമോ ക്നാനായ ഇടവകാംഗത്വമോ ലഭിക്കുകയില്ല. ആയതിനാല്‍ ക്നാനായ സമുദായടിസ്ഥാനത്തിലോ ഇടവകാടിസ്ഥാനത്തിലോ നടത്തുന്ന ഒരു മത്സരങ്ങളിലും പങ്കെടുക്കുവാന്‍ അര്‍ഹതയില്ലാത്തതിനാല്‍, ഇതറിയാതെ മത്സരത്തിനെത്തുന്ന ഈ കുട്ടികളെ മത്സരവേദികളില് നിന്ന് നിര്‍ബന്ധമായും പുറത്താക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം വളരെ വേദനാജനകമാണ്. തിരിച്ചറിവില്ലാത്ത ഈ കുരുന്നുകളോട് ഈ ക്രൂരത ചെയ്യുന്നത് അവരെ പുറത്താക്കുന്ന ക്നാനായ വൈദികരോ, സമുദായമോ അല്ല, ആ കുട്ടികളെ ദത്തെടുക്കുന്നവര്‍ തന്നെയാണ്. ഈ ദത്തെടുത്ത മാതാപിതാക്കള്‍ക്കറിയാം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും, വേദപ്രമാണങ്ങള്‍ പത്തും അനുസരിച്ച് ജീവിച്ചുമരിച്ചു ഒരുവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാലും പുറംജാതിയിലൊരുവനും ക്നാനായ സമുദായത്തില്‍ പ്രവേശിക്കാന്‍ സാധ്യമല്ലെന്ന്.

"തോംസണ്‍ വില്ല" നിര്‍മ്മാതാക്കള്‍ ക്രിസ്ത്യാനിറ്റിയെപ്പറ്റിയും പ്രതിപാദിക്കുന്നു. ലോകം മുഴുവന്‍ പോയി സുവിശേഷം പ്രസംഗിച്ചു പിതാവിന്റെയും ....... നാമത്തില്‍ മാമോദീസ നല്‍കുവിന്‍ എന്നാണു ക്രിസ്തു പറഞ്ഞത്; അല്ലാതെ മാമോദീസ നല്‍കി ക്നാനായ സമുദായത്തില്‍ ചേര്‍ക്കണം എന്നല്ല. പഴനിയമത്തിലെ പൂര്‍വപിതാവ് അബ്രാഹത്തിന്റെ കാലം മുതല്‍ കാത്തുസൂക്ഷിക്കുന്ന വംശശുദ്ധി തെറ്റാണെന്ന് മരിച്ചു നാല് ദിവസം കഴിഞ്ഞു ലാസറിനെ ഉയര്പ്പിച്ച ക്രിസ്തു പോലും പറഞ്ഞിട്ടില്ല. ക്രിസ്തുവിനറിയാത്ത ക്രിസ്ത്യാനിറ്റിയാണ് ഇക്കൂട്ടര്‍ പഠിപ്പിക്കുന്നത്‌!

ഇവര്‍ കുലം വിടുന്നതിനു മുന്‍പേ ഇവരുടെ കാരണവന്മാരും ബന്ധുജനങ്ങളും ഇടവകപ്പള്ളിവികാരിയും, എന്തിനേറെപ്പറയുന്നു, കോട്ടയം രൂപതാധ്യക്ഷന് വരെ, ഉപദേശിച്ചില്ലേ? എന്താണ് ഇവര്‍ക്ക് കുലം വിടുവാനുണ്ടായ കാരണം? ഇവര്‍ മൂലം മറ്റൊരു ജാതിയിലെ പെണ്ണ് ഗര്ഭിണിയായത് പറഞ്ഞപ്പോഴല്ലേ കോട്ടയം രൂപത ഇവര്‍ക്ക് വിടുതല്‍ നല്‍കിയത്? അതുപോലെ ക്നാനായ യുവതിയാണെങ്കില്‍ താന്‍ ഗര്ഭിണിയായത് മൂലവും. ഇതൊക്കെ "തോംസണ്‍ വില്ല"യില്‍ പ്രതിപാദിക്കുന്നുണ്ടോ?

ഇക്കൂട്ടര്‍ താന്‍ മൂലം ഗര്‍ഭിണിയായ പെണ്ണിനെ വിവാഹം കഴിച്ചത് നല്ലതുതന്നെ. എങ്കിലും ഇങ്ങനെ വേലി ചാടിയവരാണോ കോട്ടയം രൂപതയെ ഉപദേശിക്കുവാന്‍ വരുന്നത്? കട്ടിലിലേയ്ക്ക് ഒരു ഭര്വുത്താണ്ടാവുന്നതിനു മുമ്പേ തൊട്ടിയിലേയ്ക്ക് ഒരു കുഞ്ഞു എന്ന ചൊല്ല് പ്രാവര്ത്തികമാക്കിയവരല്ലേ ഈ മിടുക്കര്‍.

ജോണ് കരമ്യാലില്‍
ചിക്കാഗോ

Tuesday, May 21, 2013

പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല..... മാഫിയയുടെയും

പണ്ടുമുതലേ പറയുന്നകാര്യമാണ് വെറുതെ പാപ്പച്ചി വല്യപ്പന്‍ പറയുന്നത് പോലെയൊന്നുമല്ല കാര്യങ്ങള്‍ എന്ന്. പണ്ട് പാണ്ടന്‍ നായ്ക്ക് പല്ലിനു ശൌര്യം ഉണ്ടായിരുന്നു എന്നത് ശരി തന്നെ. അന്ന് കിംഗ്‌ മേക്കേഴ്സ് ആയി നടന്ന് ഒത്തിരി പേരെ ചതിച്ചും കുതികാല്‍ വെട്ടിയും എഴുതി കൊന്നു കൊലവിളിച്ചുംഒക്കെ കുറെപാണ്ടന്‍ നായ്ക്കള്‍ വിലസിയിരുന്നു. ഇന്ന് ആ പാണ്ടന്‍ നായ്ക്ക് പല്ല് കൊഴിഞ്ഞു ശൌര്യം ഒക്കെ പോയി എന്ന്ഉറപ്പാണ്. പണ്ട് ആ പാണ്ടന്‍ നായ്ക്കളുടെ പല്ലിന്റെ ശൌര്യം കണ്ടു ഇപ്പോള്‍ കുറെ കുഞ്ഞന്മാര്‍ കുറയ്ക്കുകയാണ് എന്ന വ്യാജേന വാവിട്ടു കരയുന്നുണ്ട്. എന്നിട്ടോ അധോഗതി ര്‍ന്നു പറയാം. കേള്‍ക്കാന്‍ ആളില്ലാ എന്നത് പരമാമായ സത്യം. ഇതൊക്കെ പറയുവാന്‍ കാര്യമുണ്ട്. കുറെ നാളുകളായി നടക്കുന്ന കാര്യങ്ങള്‍ ഒന്ന്‍ പരിശോധിച്ച് നോക്കിയാല്‍ ഈയുള്ളവന്‍ പറയുന്നതില്‍ കാര്യമുണ്ട് എന്ന് മനസ്സിലാകും.

  1. പള്ളികളും മിഷനുകളും വരാതിരിക്കാന്‍ വേണ്ടി ഒത്തിരി കുരച്ചു. എന്നിട്ടോ ? "i would rather close down the missions rather than make any compromise എന്ന്‍ ഇവരൊക്കെ ഇടയ്ക്കിടെ എടുത്തു വീശുന്ന ചരിത്രപരമായ വാചകം അടിച്ചു വിട്ട കുന്നശ്ശേരി പിതാവ് നേരിട്ട് വന്ന് ചെയ്യാന്‍ സാധിക്കുന്ന എല്ലാ അടവുകളും പയറ്റി തന്നെ ആദ്യത്തെ പള്ളി സ്ഥാപിച്ചതില്‍ തുടങ്ങി നമ്മുടെ പാണ്ടാന്മാരുടെ കഷ്ടകാലം. ഇന്ന് അമേരിക്കയില്‍ ഉടനീളം പള്ളികളും മിഷനുകളും ഒക്കെയായി സഭ വളര്‍ന്നു. അപ്പോള്‍ ആളുകളെ പറ്റിച്ചു, പള്ളികള്‍ അങ്ങാടികൊണ്ട് പോകും എന്നൊക്കെ പറഞ്ഞു ആളുകളെ വീണ്ടും അടിപ്പിക്കാന്‍ നോക്കി. വെറുതെ ആയി പോയില്ലേ? പള്ളിക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം എന്ന് വാ തോരാതെ പ്രസംഗിക്കുകയും എഴുതുകയും ചെയ്തിട്ടും കേട്ടില്ലേ ഷിക്കാഗോയില്‍ മുത്തുവിന്റെ മൂക്കിനു താഴെ നടന്നത്. ഒരു അസോസിയേഷനും , ഒരു സഭക്കും അമേരിക്കയില്‍ സാധിക്കാത്ത രീതിയില്‍ സാമ്പത്തിക വിജയം കൈവരിച്ച ഒരു ഷിറ്റ് പ്രോഗ്രാം? മുത്തു പോലും സംശയിച്ചു നിന്നപ്പോള്‍ സാധാരണക്കാര്‍ അവരുടെ ശക്തി കാണിച്ച അവസരം. ഏതു മാഫിയാ ആണെങ്കിലും പള്ളിയുടെ മുതുകത്ത് കയറിയാല്‍ വിവരം അറിയും എന്ന്‍ വ്യക്തമാക്കിയ ജനവികാരം. പറയൂ. പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഉണ്ടോ?
  2. പണ്ട് മുതലേ അടികൊടുത്തു മാത്രം ശീലിച്ച മാഫിയയ്ക്ക് ചുട്ട മറുപടി കൊടുക്കുവാനായി ഈയുള്ളവന്‍ ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ ഈ പാണ്ടന്‍ നായ്ക്കള്‍ വീണ്ടും ശ്രമിച്ചു.  വെറുതെ ഇരുന്നില്ല. എതിരഭിപ്രായം പറഞ്ഞ ഈയുള്ളവനെ പൂട്ടിക്കുവാനായി കേസ് കൊടുത്തു ഒന്ന് ആളാകാന്‍ നോക്കി ഈ മാഫിയാ. ഈയുള്ളവന് എഴുതാന്‍ മാത്രമല്ല പിടിച്ചു നില്‍ക്കാനും കഴിയും എന്ന് നല്ല വക്കീലിന്റെ മറുപടി കിട്ടിയപ്പോള്‍ മനസ്സിലായി. പിന്നെ ഉടന്‍ തന്നെ ചുവടു മാറ്റി തങ്ങളെ അധിക്ഷേപിച്ചു എന്നതിന് പകരം തങ്ങളുടെ ഈമെയില്‍ ഹാക്ക് ചെയ്തു എന്നുള്ള കുറ്റം ചുമത്തി ഇരുത്താന്‍ നോക്കി. അവിടെയും പാളി. പിന്നെ ഏതായാലും ഇറങ്ങിയതല്ലേ എന്നോര്‍ത്ത് നെല്ലായുടെ പിറകെ പോയി. അതും എങ്ങും എത്തിയില്ല എന്ന് മാത്രമല്ല കയ്യില്‍ ഇരുന്ന കാശ് അങ്ങോട്ട്‌ കൊടുക്കേണ്ടി വന്നു. അത് കഴിഞ്ഞു ഇപ്പോള്‍ വേറെ രണ്ടു പേരുടെ പിറകെ നടക്കുകയാണ്. എങ്ങിനെയും കുറെ കാശ് ഉണ്ടാക്കുക എന്നത് മാത്രം ലക്‌ഷ്യം. എന്തായാലും ഈയുള്ളവന്റെ പിറകെ നടന്നത് നിര്‍ത്തി. കഴിഞ്ഞ ദിവസം ഈയുള്ളവന് എതിരെ കൊടുത്ത കേസ് മക്കള്‍ നിരുപാധികം പിന്‍ വലിച്ചു. എന്തൊക്കെയായിരുന്നു വീരവാദങ്ങള്‍ . മലപ്പുറം കത്തി, ബോംബ്‌, മെഷീന്‍ ഗന്‍ , മാങ്ങാത്തൊലി. ഈ ബ്ലോഗിന്റെ പിറകിലെ ഒരാളെ കിട്ടി ബാക്കിയുള്ളവരെ കിട്ടാന്‍ വേണ്ടി വെയ്റ്റ് ചെയ്തിരിക്കുകയാണ് എന്നൊക്ക പറഞ്ഞു എന്തൊരു വീരവാദമായിരുന്നു. കേസിസിഎന്‍എ യുടെ ഫണ്ടില്‍ നിന്ന് കേസ് നടത്തിയിട്ട് അവസാനം ചോദ്യം വന്നപ്പോള്‍ ഓഹായോയിലെ വക്കീലിന് കൊടുത്ത കാശ് ദത്ത് മക്കളുടെ ചിലവിലേക്കായി എന്ന് പറഞ്ഞു നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളെ മണ്ടന്മാരാക്കിയത് മിച്ചം. നാഷണല്‍ കൌണ്‍സിലില്‍ അല്പം എങ്കിലും ബോധമുള്ള ഒരാള്‍ ഉണ്ടായിരുന്നു എങ്കില്‍ ഒന്ന് ചോദിച്ചു നോക്കണമായിരുന്നു അതിന്റെ കൂടുതല്‍ വിവരങ്ങള്.  ആഹ്ടു പോട്ടെ അതിനെ പറ്റി അടുത്ത പ്രാവശ്യം കൂടുതല്ലയും വ്യക്തമായും എഴുതാം.
  3. എന്‍ഡോഗാമിക്ക് വേണ്ടി മുറവിളി കൂട്ടിയവര്‍ ഇന്ന് എവിടെ? ഒരു റാലി നടത്തി. ഇലക്ഷനും കഴിഞ്ഞു. എന്നിട്ടോ? കുറഞ്ഞത്‌ ഒരു നല്ല പെറ്റീഷന്‍ എങ്കിലും കൊടുക്കുവാന്‍ സാധിച്ചോ? പണ്ട് കുറെ പെരെകൊണ്ട് ഒപ്പ് ശേഖരണം നടത്തി. അത് ചിതലരിച്ചു പോയി. ഹൂസ്റ്റണില്‍ എന്തോ ഉലക്ക ഉണ്ട് എന്ന് പറഞ്ഞു കുറെ ബഹളം വച്ചു. എന്നിട്ടോ ? സണ്ണികുട്ടന്‍ കിട്ടിയ പിടിവള്ളി കയ്യോടെ മുല്ലപ്പള്ളിക്ക് അയച്ചു കൊടുക്കുകയും ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ അത് വച്ചു ഹൂസ്ട്ടന്‍ രൂപതയില്‍ നിന്ന് നമുക്കെതിരായി അവര്‍ എഴുതി മേടിക്കുകയും ചെയ്തു . ഇപ്പോള്‍ ആര്ര്‍ക്കും ഒന്നും വേണ്ട. ആകെപ്പാടെ ചൊറിച്ചില്‍ ഉള്ളത് കണിയാന് മാത്രം. ഒന്നും കിട്ടാത്തതിനാല്‍ അയാള്‍ പുതിയ പക്തി തുടങ്ങി. "കഴിഞ്ഞ വര്ഷം ഈ ദിവസം." അങ്ങിനെ നമ്മുടെ ഡോമ്നിക്ക് വാച്ചാ പണ്ടെഴുതിയ ചവറുകള്‍ക്ക് ഒരു വട്ടം കൂടി പ്രകാശനം. അത് കണ്ടു ആരെങ്കിലും ആവേശ ഭരിതരായാലോ എന്ന് പറയുവാന്‍ കഴിയില്ലല്ലോ. എന്തായാലും അന്ന് തെറി വിളിച്ച മുപ്രാനും തോല്‍ക്കാന്‍ വിധിക്കപെട്ട ചന്തു വിനെ പോലുള്ള സ്ടീഫനും പിന്നെ അമേരിക്കയിലെ പ്രാഞ്ചി വര്‍ഗ്ഗത്തിലും മൂഞ്ചി വര്‍ഗ്ഗത്തിലും പെട്ട പലരും ഇപ്പോള്‍ മൂലക്കാടന്റെ കയ്യും മുത്തി നടക്കുന്നു. മുത്തുവോ? വീണ്ടും തലപൊക്കി നടക്കുന്നു. എല്ലാം കാരക്കാടന്റെ കഴിവും ബുദ്ധിയുമാണ് എന്ന് കരുതികൊണ്ട്. പൊതു ജനം, മാഫിയാ പൊട്ടാന്‍ പറഞ്ഞ പള്ളിയെ പരമാവധി താങ്ങി നിരത്തികൊണ്ട് മുന്നോട്ടു. ഇനി പറ. പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം ..........
  4. ന്യൂയോര്‍ക്കിലെ പള്ളിയെ എങ്ങിനെയും പൂട്ടാനും തരക്കലച്ചന്റെ മുകത്ത് എങ്ങിനെയും കുറെ കരി വാരി തെയ്ക്കാനും കൂടി നടത്തുന്ന കോമാളിത്തരങ്ങള്‍ വേറൊരു കാര്യം. എന്നിട്ടോ? പൂട്ടിക്കാന്‍ നടന്ന പള്ളി ഇപ്പോള്‍ ഭംഗിയായി പോകുന്നു. ജനങ്ങള്‍ ഹാപ്പി. അതിനു പാരയായി ഫെയ്ത്ത് ചാപ്പലില്‍ അ ക്നാനായക്കാരന്‍ അച്ഛനെ കൊണ്ട് ലത്തീന്‍ കുര്‍ബ്ബാന തുടങ്ങി. കാരണം ലത്തീന്‍ കുര്‍ബ്ബാനയില്‍ എന്ടോഗാമി യാണ് അവസാനത്തെ ആശീര്‍വാദത്തിനു പകരം കൊടുക്കുനതത്രേ . മാത്രമല്ല നാളെ കറമ്പനെയും മേക്സിക്കനെയും ഒക്കെ കെട്ടി മക്കള്‍ പോകുമ്പോള്‍ ലത്തീന്‍ പള്ളിയിലല്ലേ പോകേണ്ടത്. അപ്പോള്‍ ലത്തീന്‍ കുര്‍ബാന പരിചയം ഇല്ലാ എന്ന് പറയരുതല്ലോ.  മണക്കാട്ട്‌ അച്ഛനെ കബളിപ്പിച്ച് ഫയിത്ത് ചാപ്പലില്‍ മലയാളം കുര്‍ബ്ബാന്‍ ചൊല്ലിക്കാന്‍ നോക്കി തൊട്ടു പോയതിന്റെ ജാള്യം കലയുവാനായി പോയി കുര്‍ബ്ബാന നടത്ത്ഹ്ടിയത് സീറോ മലബാറില്‍ . സീറോ മലബാര്‍ കുര്‍ബ്ബാന എന്നാല്‍ അലര്‍ജി ആയിരുന്ന ഈ പുണ്യാളന്മാര്‍ക്ക് ഇത്തവണ എന്ത് പറ്റി? അവിടെയും കിട്ടിക്കാണും എന്ടോഗാമി പൊതിഞ്ഞ്. അല്ല മക്കളെ എന്തെ ഫിയിത്ത് ചാപ്പലില്‍ മരിച്ച യാലിനു വേണ്ടി ഒരു ലത്തീന്‍ കുര്‍ബ്ബാന നടത്ത്തരുതായിരുന്നോ? ഓ മറന്നു. മരിച്ചയാള്‍ക്ക്‌ ഇഗ്ലീഷ് അറിയില്ലായിരുന്നു പോലും. ഈ പണിയെല്ലാം കഴിഞ്ഞിട്ടും എന്തേ മക്കളെ പഴയത് പോലെ ഒരു പിക്കപ്പ് ഇല്ലല്ലോ? പ്രായത്തിന്റെ ആയിരിക്കും. തരക്കലച്ചന്‍ എത്ര തറയായാലും അങ്ങേരെ സമ്മതിക്കുന്നു. ഈ പുലിക്കൂട്ടില്‍ വെന്നിക്കൊടിപാറിച്ചതിന്. ഇനി പറയൂ. പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം ........
അങ്ങിനെ പറയുവാനാണ് എങ്കില്‍ ഒത്തിരിയുണ്ട് . വായിക്കുന്ന നിങ്ങള്‍ക്ക് രസമാണ് എങ്കിലും എഴുതുന്ന ഈയുള്ളവന്‍ സ്വന്തം കാര്യം നോക്കണ്ടേ? എഴുതാന്‍ മന്സസുണ്ട് എങ്കിലും ഒരു ആവശ്യം വരുമ്പോള്‍ വായിച്ചു രസിക്കുന്ന മുത്തു സഹിതം ഒരു പട്ടിയും ഈയുള്ളവന്റെ സഹായത്തിനു വരില്ല എന്ന്‍ അനുഭവം കൊണ്ട് പഠിച്ചു. അത് കൊണ്ട് ഈയുള്ളവന് സൗകര്യം ഉള്ളപ്പോള്‍ എഴുതും . വായിക്കുവാന്‍ മനസ്സുള്ളവന്‍ വായിക്കുക.

Monday, May 13, 2013

ചിക്കാഗോ നേര്ക്കാഴ്ച്ച രണ്ടാം ലക്കം

ക്നാനായരാഷ്ട്രീയത്തിന്റെ  തട്ടുകമായ ചിക്കാഗോയില്‍ ഊമാകത്തുകളും ബ്ലോഗുകളും അപ്രസക്തമാകുകയാണ് . നേര്ക്കാഴ്ച്ച എന്ന ന്യൂസ്ലെറ്റര്‍ ചിക്കാഗോ പ്രതിപക്ഷം ഇറക്കിയതോടെ രാഷ്ട്രീയ  തട്ടകങ്ങളില്‍  പുതിയ ഒരു അദ്ധ്യായത്തിനു തുടക്കമാവുകയാണ്.  ആദ്യത്തെ ലക്കം ഈയുള്ളവന്‍ ഇവിടെ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാമത്തെ ലക്കവും ഇതാ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.ഒരിക്കല്‍ കൂടി ഇതിന്റെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. 









Thursday, May 9, 2013

ചിക്കാഗോ കണ്‍വെന്‍ഷനും നാഷണല്‍ കൌണ്‍സില്‍ വിവാടാവും: സത്യം എന്ത്

കുറെ നാളുകളായി ചിക്കാഗോയില്‍ നടക്കുന്ന വിവാദങ്ങളില്‍ ഏറ്റവും ശ്രടെയമായ ഒന്നാണ് കണ്‍വീനര്‍പടം സംബന്ധിച്ചുള്ള വിവാദം. എന്താണ് ഈ വിവാദം?
  • ചെയര്‍മാന്‍ സ്ഥാനം ഒഴിച്ച്മറ്റ് സ്ഥാനങ്ങളിലേക്ക് നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കും എന്ന പ്രമേയം കൊണ്ടുവന്നതും പാസാക്കിയതും ഇപ്പോഴത്തെ ഭരസമിതി തന്നെ.
  • പല്ലനെ ചെയര്‍മാന്‍ ആക്കിയ ചൈനീസ് രെസ്ടോരന്റില്‍ വച്ച് ഗ്രൂപ്പ് നേതാക്കള്‍ കൂവനെ കണ്‍വീനര്‍ ആക്കിയേക്കാം എന്ന് കൊടുത്ത വാഗ്ദാനം നടത്താന്‍ സാധിക്കാത്തത് തന്നെയാണ് വിവാദം.
എന്താണ് നാഷണല്‍ കൌണ്‍സില്‍ യോഗത്തില്‍ നടന്നത്?
  • ടോണി കണ്വീനര്‍ ആകണം എന്ന് വാഷിപിടിച്ചോ? ഇല്ല . നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കും എന്ന പൊതുയോഗ തീരുമാന്ത്തിനനുനരിച്ച്ച് കണ്‍വീനര്‍ സ്ഥാനം നാഷണല്‍ കൌണ്‍സില്‍ അഗങ്ങളില്‍ ഒരാള്‍ക്ക് കൊടുക്കണം എന്ന് മാത്രമല്ലേ അയാള്‍ ആവശ്യപെട്ടിട്ടുളൂ? ഇനി ഒരു പക്ഷെ നാഷണല്‍ കൌണ്‍സിലില്‍ ഉള്ള ആര്‍ക്കും വേണ്ട എങ്കില്‍ മാത്രമേ ആ സ്ഥാനം താന്‍ എടുക്കൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്തിനാ ഈ പുകിലുകള്‍ ഒക്കെ. ഇനി നിങ്ങളുടെ ഗ്രൂപ്പില്‍ ഉള്ള ഏതെങ്കിലും നാഷണല്‍ കൌണ്‍സില്‍ അഗത്തിനെ ആസ്ഥാനം കൊടുത്തു മുന്നോട്ടു പോകരുതോ? എന്തിനാ ഈ കൂവന് വേണ്ടി ഇത്രയ്ക്കു തരാം താണ കളികള്‍ നടത്തുന്നത്?
കഷ്ടം. കണ്ണുള്ളവന്‍ കാണട്ടെ . കാതുള്ളവന്‍ കേള്‍ക്കട്ടെ.

Monday, May 6, 2013

ചിക്കാഗോ കണ്‍വെന്‍ഷന്‍ : പ്രാഞ്ചികള്‍ Vs ????

ചിക്കാഗോയിലെ കണ്‍വെന്‍ഷന്‍ സംബന്ധിച്ചുള്ള സീറ്റ് തര്‍ക്കം പതിവ് പോലെ ചൂട് പിടിക്കുകയും ലോക്കല്‍ രംഗങ്ങളില്‍ നിന്നും മാറി നാഷണല്‍ ലെവലിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുകയും ചെയ്യുകയാണ് എന്നാണു അറിയുവാന്‍ കഴിഞ്ഞത്. കഴിഞ്ഞ പ്രാവശ്യം ഒരു ചെയര്‍മാന് വേണ്ടിയായിരുന്നു പുകിലുകള്‍ എല്ലാം കാട്ടികൂട്ടിയത് എങ്കില്‍ ഇത്തവണ കൂവനെ കണ്‍വീനര്‍ ആക്കാന്‍ വേണ്ടി എന്തെല്ലാം തരികിട പരിപാടികള്‍ ആണ് നടത്തുന്നത്. കെസീസ് നെ ആര്‍ക്കും അടിയറ വെയ്ക്കാന്‍ സമ്മതിക്കില്ല എന്നുള്ള തലകെട്ടോടെ സ്പെഷ്യല്‍ ബുള്ളറ്റിന്‍ ഇറക്കിയതിനു മറുപടിയായി കെസീസ് നെ ഗ്രൂപ്പിന് അടിയറ വെയ്ക്കില്ല എന്നുള്ള തലകെട്ടോടെ കനിയളില്യുടെ നേര്‍ക്കഴ്ചയും ഇറങ്ങിയതോടെ ചിക്കാഗോയിലെ പുകില് പൂര്‍വ്വാധികം ഭംഗിയായി പോവുകയാണ് എന്ന് പറയാം.

പ്രാഞ്ചികള്‍ ആരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ട എന്ന് കെസീസ് ലെ വിദൂഷക എക്സിക്യോട്ടീവ് അംഗം കഴിഞ്ഞ ദിവസം വീമ്പിളക്കി എന്ന് കേട്ടു. എന്ത് കണ്ടിട്ടാണോ അയാള്‍ക്ക് ഈ ഇളക്കം തുടങ്ങിയത് എന്ന് അറിയില്ല. കൂവനെ ഗ്രൂപ്പില്‍ അമ്ഗീകരിച്ച്ചപ്പോള്‍ തങ്ങള്‍ സ്വയം ഉണ്ടാക്കിയ ഒരു പ്രമേയം അവരേ തിരിഞ്ഞു കടിക്കും എന്ന് കരുതി ക്കാണില്ല. നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ക്ക് മുന്ഗണന കൊടുക്ക്കും എന്ന് പറഞ്ഞു പൊതു യോഗത്തില്‍ പാസാക്കിയിട്ടു എന്തായി. കൂവാനു വേണ്ടി അത് വിഴുങ്ങാന്‍ ശ്രമം നടത്ത്തിയിത് പാഴായപ്പോള്‍ നാഷണല്‍ കൌണ്‍സിലില്‍ വരെ പോയി. അവിടെയും ടോണി നയം വ്യക്തമാക്കിയതോടെ ഒരു നടക്കു പോവില്ല എന്ന് എല്ലാവര്ക്കും മനസ്സിലായി. ഉണ്ടാക്കിയ പ്രമേയത്തെ മറികടക്കുവാനായി അവസാനം എക്സിക്യൂട്ടിവിനെ കൂട്ട് പിടിച്ചു കണ്‍വീനരെ ശിക്കാഗോയ്ക്ക് പുറത്ത് നിന്നും കൊണ്ടുവരാനായി പുതിയ ചട്ടങ്ങള്‍ ഉണ്ടാകുകയാണ്. എന്തിനു വേണ്ടി? തങ്ങളുടെ ഈഗോ ക്ക് വേണ്ടിഇതേ ഈഗോ കൊണ്ട് തന്നെയാണ് കഴിഞ്ഞ പ്രാവശ്യവും കളിച്ചത്. ഇത്തവണയും കളിക്കും എന്നിട്ട് ടോണിയെ പഴിചാരാം. നാഷണല്‍ കൌണ്‍സില്‍ അംഗമായിട്ടുള്ള ആരും കണ്‍വീനര്‍ ആകുവാന്‍ വേണ്ടാ എന്ന് പറഞ്ഞാലേ താന്‍ ആകു എന്ന് ടോണി വ്യക്തമാക്കിയുട്ടുള്ള സ്ഥിതിക്ക് ടോനിയല്ലാതെ വേറെ ആരെയെങ്കിലും നാഷണല്‍ കൌണ്‍സിലില്‍ നിന്നും തെരഞ്ഞെടുത്തു കൂടെ . കൂവനെ തിരുകി കയറ്റുവാന്‍ വേണ്ടി ഇത്രയ്ക്കു തത്രപ്പ്ട് പെടാനായി എന്തിനാ കഷ്ടപ്പെടുന്നത്?


എന്തായാലും മ്യാലുവിന്റെ കളില്‍ ഇനി കാണാം. കാര്യം കാണാന്‍ വേണ്ടി കഴുതക്കാലും പിടിക്കണം എന്ന് അറിയാവുന്ന അങ്ങേര കഴുതക്കാല്‍ ആണ് എന്ന് കരുതിയാണോ പ്രാഞ്ചികളുടെ കാലു പിടിച്ചത് എന്ന് കാണാം. കഴുത്ത കാലു പിടിച്ചാലും കഴുതക്കാലു പിടിച്ചാലുംചിക്കാഗോ കണ്‍വെന്‍ഷന്‍ പോടിപാരിക്കും എന്ന് ഉറപ്പായി.

Friday, May 3, 2013

ഷിറ്റ്‌ പെരുനാള്‍ കഴിഞ്ഞു . ചിക്കാഗോയില്‍ മാത്രമല്ല താംപായിലും . ചിക്കാഗോയിലെ ഷിറ്റ് പെരുനാള്‍ താമ്പാ അസോസിയേഷന്റെ കീഴില്‍ വന്നപ്പോള്‍ ഗംഭീരമായി .

അങ്ങിനെ അമേരിക്കന്‍ ക്നായിലൂടെ നന്ടികെട്ടവനും മുട്ടനാടും ഒക്കെ കൂടി അടിച്ചു വിട്ട ഷിറ്റ് പെരുനാളിന്റെ കഥ പൂര്‍ത്തിയായി. എഴുതി പാവങ്ങള്‍ മടുത്തത് മിച്ചം എന്ന് പരയുവനെ കഴിയൂ.അമേരിക്കയില്‍ ഏതെന്കിലും സഘടന്യോ പള്ളിയോ നടത്തിയിട്ടുള്ള പരിപാടികളില്‍ ഇനിസാമ്പത്തിക നേട്ടത്തിന്റെ കാര്യത്തില്‍ ഷിക്കാഗോയില്‍ ഷിറ്റ്‌ പെരുനാള്‍ ഒന്നാം സ്ഥാനത്തായി. ചരിത്രം തിരുത്തി കുറിച്ച ഈ പരിപാടിയുടെ വിജയം മുത്തുവിന്റെ വിജയമായോ കെകെ ഗ്രൂപ്പിന്റെ വിജയമായോ ഈയുള്ളവന്‍ കാണില്ല. പള്ളിക്കിട്ടു പനിയുവാനായി തുനിഞ്ഞിറങ്ങിയകുറെ എമ്പോക്കികളുടെ തനി സ്വഭാവം തിരിച്ചറിഞ്ഞ ചിക്കാഗോയിലെ ക്നാനായ മക്കള്‍ തങ്ങളുടെ പ്രത്യാശയുംആശ്രയവുമായ ദൈവാലയത്തിന് കൊടുത്ത ധീരമായ പിന്തുണയുടെ നേര്‍ക്കഴ്ചയായിരുന്നു അത്. രണ്ടേകാല്‍ ലക്ഷം ഡോളര്‍ ആണ് പിരിച്ചത്. എങ്ങിനെ കൂട്ടിയാലും ഒന്നര ലക്ഷം ലാഭം. 

ഇനി  ഇതിന്റെ വേറൊരു ഭാഗം കൂടി അറിയുക. ഇതേ ഷിറ്റ് പെരുനാള്‍ താമ്പായില്‍ ഏറ്റെടുത്ത്‌ നടത്തിയത് സാക്ഷാല്‍ താമ്പാ അസോസിയേഷന്‍. വെറും ഒരാഴ്ച്ചയുടെ വിത്യാസത്ത്തില്‍ ഷിറ്റ് പെരുനാളിന്റെ അണിയറ പ്രവര്‍ത്തകരും മുന്നണി പ്രവര്‍ത്തകരും വിശുദ്ധന്മാര്‍ ആയി. മലയാളി അസോസിയേഷനുമായി സഹകരിച്ച് പരിപാടി നടത്തുമ്പോള്‍ എന്തോ ഗാമിക്ക് ഒരു കുഴപ്പവും ഇല്ല. മറിച്ച് നൂറു ശതമാനം ക്നാനായക്കാര്‍ പോകുന്ന പള്ളിയുമായി സഹകരിച്ചാല്‍ എന്തോഗമിയുടെ മണ്ടക്ക് മണ്ഡരിബാധ ഉണ്ടാകും പോലും . എന്നിട്ടോ? താമ്പായിലെ മലയാളികളെ എല്ലാം കൂടി ചാക്കിട്ടു പിടിച്ചിട്ടും ചിക്കാഗോയുടെ വാളില്‍ കെട്ടാന്‍ പോലും സാധിക്കാത്ത വിജയമല്ലേ ഉണ്ടാക്കിയത്.

ഇനിഅടുത്ത വിശേഷങ്ങള്‍ നേര്‍ക്കാഴ്ച ആയിക്കോട്ടെ എന്ന് കരുതി . അടുത്ത ലക്കത്തില്‍ പുതിയ നേര്‍ക്കാഴ്ച തരാം. അത് വരെ ആയുഷ്മാന്‍ ഭവ.