Sunday, April 21, 2013

ആരാണപ്പാ ഈ നോട്ടീസ്‌ കള്ളന്‍? നോട്ടീസുകള്‍ കേട്ടോടെ അടിച്ചു മാറ്റിയ മായാവി ആര്?

ഇതുവരെയും അധികം ആളുകള്‍ ആരും പുറത്തറിയാത്ത ഒരു കാര്യമാണ് ഇനി പറയുവാന്‍ പോകുന്നത്. സ്ഥലവും കഥാപാത്രങ്ങളും പഴയത് തന്നെ. പണ്ട് ഈയുള്ളവന്‍ മൂന്നു ഫണ്ട് റൈസിംഗ്കളെ പട്ടി എഴുതിയിരുന്നു . അത് വായിക്കാത്താവര്‍ അത് ഒന്ന് വായിക്കുന്നത് നല്ലതായിരിക്കും. ലിങ്ക താഴെ കൊടുത്തിരിക്കുന്നു. 



കെ സി സി എന്‍ എ യുടെ ഇരട്ടമുഖം ഇതാ പുറത്തുവരുന്നു. മ്യാലുവിന്റെ വാലിനു തീ പിടിച്ചോ?

ഹൂസ്റ്റണില്‍ ഫണ്ട് റൈസിംഗ് ഒരുമിച്ചു നടത്തുന്നു പള്ളിയും അസോസിയേഷനും. കാര്യം ഒരുമിച്ചാണ് എങ്കിലും പണി ചെയ്യുന്നത് പള്ളികമ്മറ്റി തന്നെ. ലാഭം വീതിക്കാന്‍ എങ്കിലും അസോസിയേഷന്‍ എത്തും എന്ന് പ്രതീക്ഷിക്കാം 

അടുത്ത ഫണ്ട് റൈസിംഗ് താമ്പായില്‍. രണ്ടും രണ്ടു വഴിക്ക് എന്ന് മാത്രമല്ല പരസ്യമായി തന്നെ പരസ്പരം പോരടിച്ചാണ് അവര്‍ മുന്നോട്ടു പോകുന്നത്. നല്ല പരിപാടി !!!!

ഇനി ചിക്കാഗോയിലോ? രണ്ടും രണ്ടു വഴിക്ക്‌ തന്നെ . ഇവിടെ പാരകള്‍ വരുന്നത് രഹസ്യമായും, ഇരുട്ടിന്റെ മറവിലും കള്ളന്റെ രൂപത്തിലും ആണ് എന്നേ ഉള്ളൂ വിത്യാസം. കള്ളന്റെ രൂപത്തില്‍ എന്ന് പറയുവാന്‍ കാരണമുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ചിക്കാഗോയിലെ പ്രസിദ്ധമായ പ്രിന്റിംഗ് പ്രസ്സില്‍ രണ്ടു പരിപാടിയുടെയും നോട്ടീസ്‌ പ്രിന്റ്‌ ചെയ്യാന്‍ കൊടുത്തു. ഒരു സ്ഥലത്ത് രണ്ടു പേരും കൊടുത്തത് ഐക്യത്തിന്റെ ലക്ഷനമായിക്കോട്ടേ . രണ്ടു കേട്ടിന്റെയും പിക്ക്‌ അപ്പ് ദിവസവും ഒന്ന് തന്നെ. പള്ളികൈക്കാരന്‍ വന്നപ്പോള്‍ പള്ളിയുടെ നോട്ടീസ്‌ കേട്ടോടെ അപ്രത്യക്ഷമായി. ആരോ അത് മുക്കി എന്ന് പറയാം. അന്നെ ദിവസം അവിടെ നിന്നും നോട്ടീസ്‌ കൈപറ്റിയത് കെസിഎസ് ന്റേതു മാത്രം. ഇനി വേറെ ആരെങ്കിലും ആ നോട്ടീസ്‌ എടുത്തു കൊണ്ട് പോകുമോ? എന്തായാലും കെസിഎസ് ന്റെ ധീരന്മാര്‍ അത് ചെയ്തു എന്നതിന് തെളിവൊന്നും ഇല്ല . സാഹചര്യ തെളിവുകള്‍ക്ക് ഇവിടെ പ്രാധാന്യവും ഇല്ല. എന്തായാലും പള്ളിയുടെ ഫണ്ട് റൈസിംഗ് തകര്‍ക്കാന്‍ വേണ്ടി ആരോ ശ്രമിച്ചു എന്നത് യാതര്ത്യമാണ്. നോട്ടീസ്‌ കേട്ടോടെ അടിച്ചുമാറ്റിയവന്‍ സന്തോഷിക്കട്ടെ. അവനും അവന്റെ മക്കളും അത് കൊണ്ട് പേപ്പര്‍ വിമാനവും ബോട്ടും ഒക്കെ ഉണ്ടാക്കി കളിക്കട്ടെ. കഴിഞ്ഞ ആഴ്ച നല്ലത് പോലെ മഴ പെയ്തതിനാല്‍ കളിക്കാന്‍ സമയവും സാഹചര്യവും ഒക്കെ കിട്ടി ക്കാണും. എന്തായാലും ഫണ്ട് റൈസിംഗ് റിക്കോര്‍ഡ്‌ തകര്‍ക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. അഞ്ഞൂറ് നോട്ടീസ്‌ അടിച്ചുമാറ്റിയാല്‍ തകരുന്നതാണോ ഈ ഫണ്ട് റൈസിംഗ് എന്ന് ഈ ആഴ്ചയില്‍ അറിയാം.

Saturday, April 20, 2013

ചിക്കാഗോയിലെ അടിയുടെ നേര്‍ക്കാഴ്ച. പ്രതിപക്ഷം ന്യൂസ് ലെറ്ററുമായി രംഗത്ത്‌

ചിക്കാഗോ എന്നാല്‍ ക്നാനായക്കാരുടെ രാഷ്ട്രീഎയ കളികളുടെ തറവാട് ആണ്. ചരിത്രത്തില്‍ ആദ്യമായി ഔദ്യോഗികന്യൂസ് ലെറ്ററിനു ബദലായി പ്രതി പക്ഷ ന്യൂസ് ലെറ്ററുമായി പ്രതി പക്ഷം രംഗത്ത്‌ എത്തിയിരിക്കുന്നു. ഊമ കത്തുകളും പിന്നീട് ബ്ലോഗുകളും ഒക്കെ കൊടികുത്തി വാണിരുന്ന മണ്ണിലേക്ക്‌ പേര് വച്ച് കൊണ്ട് ഒരു പുതിയ കാല്‍ വയ്പ്പ്.  ഇതാ താഴെ കൊടുത്തിരിക്കുന്ന ന്യൂസ് ലെറ്റര്‍ വായിക്കുക പ്രബുധരാകുക. ഇതിന്റെ അണിയറ പ്രവര്‍ത്തകരോട് ഒരു അഭ്യര്‍ത്ഥന മാത്രം. വെറും ഒരു ബ്ലോഗിന്റെ നിലവാരത്തിലേക്ക് ഈ സംരഭത്തെ മാറ്റരുത്. വസ്തുതകള്‍ വളച്ചൊടിക്കാതെ വ്യക്തമായി എഴുതണം. ഉദാഹരണത്തിന് ലെജിസ്ലേറ്റീവ് ബോര്‍ഡിലെ തെരഞ്ഞെടുപ്പില്‍ നിന്നും ആരെ പുറത്താക്കിയെന്നും ആരെ നിയമ വിരുദ്ധമായി അകത്ത്തിരുത്തി എന്നും വ്യക്തമാക്കണം. അന്ന് ആരൊക്കെ കൃത്യ സമയത്ത് വന്നു ആര് വന്നില്ല എന്ന് കൂടി പറയണം. എങ്ങും തൊടാതെ എന്തെങ്കിലും ഒക്കെ പറഞ്ഞു വെയ്ക്കാന്‍ ആര്‍ക്കും കഴിയും എന്ന് മനസ്സിലാക്കുക. എന്തായാലും നിങ്ങളുടെ ഈ ചങ്കൂറ്റത്തെ നമിക്കുന്നു.









Monday, April 15, 2013

കസേരകളി തുടരട്ടെ. ഇനി ഒരു ടിക്കറ്റ് വില്‍പ്പന കഥ.

കസേരകളിയെപട്ടി ഈയുള്ളവന്‍ കഴിഞ്ഞ ദിവസം വായിച്ച് അനേകം പേര്‍ പ്രബുദ്ധരായി എന്ന് കമന്റുകള്‍ വായിച്ചപ്പോള്‍ തോന്നി . കസേരകളി അവര്‍ തുടരട്ടെ. പുല്ലണോ പല്ലണോ കൂവനോ ഒക്കെ കളിക്കട്ടെ. എങ്ങിനെ പോയാലും ഷിക്കാഗോയില്‍ ആണോ കണ്‍വെന്‍ഷന്‍ , എങ്കില്‍ എന്തെങ്കിലും ഒക്കെ നടക്കും . ഇനി അല്പം ഫണ്ട് രിസിംഗ് വിശേഷങ്ങളിലേക്ക് കടക്കാം.

ഈ  കഥയിലെ കഥാപാത്രങ്ങളോ കഥയോ സാങ്കല്പ്പികാമോ ഭാവനയോ അല്ല. തികച്ചും സത്യവും യാതാര്ത്യവും ആണ് എന്ന് ആദ്യം തന്നെ പറഞുകൊള്ളട്ടെ. കഥയുടെ വേദി ചിക്കാഗോ പള്ളി തന്നെ ആയിക്കോട്ടെ. കഥാപാത്രങ്ങള്‍ ചിക്കാഗോ കെസിഎസ് ന്റെ പ്രബുദ്ധരായ നേതാക്കന്മാര്‍. മുന്‍പില്‍ നിന്ന് നയിക്കുവാന്‍ വിനിയോഗിക്കപെട്ടത്‌ തെറിപറമ്പന്‍ എന്ന് അപര നാമധേയത്തില്‍ അറിയപ്പെടുന്ന സാക്ഷാല്‍ ജോയിന്റില്ലാത്ത്ത സെക്രട്ടറി .


പള്ളിയില്‍ കുര്‍ബ്ബാന കഴിഞ്ഞതെ Attention Deficiet hyper activity Syndrome എന്ന വിഷയത്തെ പറ്റി സെമിനാര്‍ നടക്കുന്നു. ഇഗ്ലീഷിലുള്ള പരിജ്ഞാനം അല്പം കുറവായതിനാലാകാം കേട്ട കാര്യങ്ങള്‍ മനസ്സിലാകാതെ വീട്ടില്‍ വന്ന് മനസ്സിരുത്തി ഗൂഗിള്‍ പുണ്യവാളനോട് താന് വീണു അപേക്ഷിച്ചു കൊണ്ട് സെര്‍ച്ച് ചെയ്തപ്പോഴല്ലേ മനസ്സിലായത്‌ ഈ സെമിനാര്‍ നമ്മുടെ ജോര്‍ജ്ജു കുട്ടിക്ക് വേണ്ടിയാണ് നടത്തിയത് എന്ന്. ആളുകളുടെ ശ്രദ്ധ കിട്ടുവാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ പാരാക്രമങ്ങള്‍ ആകുമ്പോള്‍ പറയുന്ന പേരാണ് മുകളില്‍ പറഞ്ഞിരിക്കുന്നത് എന്ന് സാരം. ഈ കാര്യത്തില്‍ ഏറ്റവും നല്ല ഉദാഹരണം തന്നെ നമ്മുടെ സ്വന്തം ജോര്ജ്ജുകുട്ടിയാണ്. മൈക്ക്‌, ക്യാമറ, ഫോട്ടോ തുടങ്ങിയ എന്തും തന്നിലേക്ക് പരമാവധി ശ്രദ്ധ കിട്ടുവാന്‍ വേണ്ടി ഉപയോഗിക്കുന്ന അല്ലെങ്കില്‍ അതിനു വേണ്ടി ആരുടേയും കാല് പിടിക്കുവാനും നക്കുവാനും മടികാണിക്കാത്ത ജോര്‍ജ്ജുകുട്ടിക്ക് വേണ്ടിയുള്ള പ്രത്യേക സെമിനാര്‍ ആയിരുന്നു. 

എന്ത്  വാഴക്കാ ആണെന്കിലും ആകട്ടെ. ഒരു വശത്ത് സെമിനാര്‍ തുടങ്ങിയപ്പോള്‍ അടുക്കല്‍ വശത്ത് നിന്നും പല ഭാഗങ്ങളിലൂടെ നമ്മുടെ തെറിപരംപന്റെ നേതൃത്വത്തില്‍ കെസിഎസ് ന്റെ ടിക്കറ്റ് വില്‍പ്പന തുടങ്ങി. ഇത്രയും സൌകര്യത്തിനു യാതൊരു മുതല്‍ മുടക്കും ഇല്ലാതെ ഇത്രയും ആളുകളെ കിട്ടുമ്പോള്‍ പിന്നെ വെറുതെ വിടാമോ. ഇവിടെ വരുന്ന ആളുകളില്‍ അഞ്ചു ശതമാനം പോലും കമ്മ്യൂണിറ്റി സെന്ററില്‍ വരില്ല എന്ന്‍ അവര്‍ക്കറിയാം . എന്തായാലും ടിക്കറ്റ് വില്‍പ്പന പോടീ പൊടിക്കുമ്പോള്‍ നമ്മുടെ കൈക്കാര്‍ന്മാരില്‍ പ്രാധാനി എത്തുന്നു. അങ്ങേരു പള്ളിയുടെ ടിക്കറ്റ്‌ കൊടുക്കുവാന്‍ വന്നപ്പോള്‍ അല്ലെ ഇവിടെ പോടീ പൊടിക്കുന്നത്. പള്ളിയില്‍ അനുവാദമില്ലാതെ ടിക്കറ്റ് വില്‍പ്പന പാടില്ല എന്ന് അയാള്‍ കണിശമായി പറഞ്ഞപ്പോള്‍ തെറി പറമ്പന്‍ സ്വന്തം സ്വഭാവം പുറത്തെടുക്കാന്‍ ഒന്ന് ശ്രമിച്ചു എങ്കിലും കൊര്‍ക്കേണ്ടത് സാധാ കെകെ പ്രാഞ്ചിയോടല്ല , ഇടഞ്ഞാല്‍ കൊലകൊമ്പന്റെ സ്വഭാവം ഉള്ള ഒരു മര്യാടക്കാരനോട് ആണ് എന്ന് മനസ്സിലാക്കിയാതെ ടിക്കറ്റുകള്‍ എല്ലാം അപ്രത്യമാക്ന്നത് മിന്നല്‍ വേഗത്തിലായി. ഒന്ന് പറഞ്ഞു ഇരുത്താന്‍ ശ്രമിച്ചു എങ്കിലും നടക്കില്ല എന്ന് മനസ്സിലായപ്പോള്‍ പിന്നെ പോയി സെമിനാര്‍ കൂടുകയാണ് എന്ന് ജോര്‍ജ്ജുകുട്ടിക്ക്‌ തോന്നിയത് പോലെ പലരും പല വഴിക്ക് മുങ്ങുന്നത് കണ്ടു. അതിനു ശേഷം വെറുതെ കരഞ്ഞു കൊണ്ട് ഞങ്ങളെ ടിക്കറ്റ് വില്‍ക്കാന്‍ അനുവദിച്ചില്ല, നമ്മള്‍ എല്ലാവരുടെയും കൂടെയുള്ള പള്ളിയല്ലേ എന്നൊക്കെ പറഞ്ഞു കരഞ്ഞു കൊണ്ട് നടക്കുന്നത് കണ്ടു എന്ന് പലരും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ആ കരച്ചില്ന്റെ ഭാഗമായി അടുക്കളയില്‍ വീണ കണ്ണുനീര്‍ കഴുകി കളയാന്‍ വേണ്ടി രണ്ടു ദിവസം വേണ്ടി വന്നു എന്നാണ് ചില അസൂയാലുക്കള്‍ പറഞ്ഞത്. അത്രക്കും കണ്ണുനീര്‍ വീഴാന്‍ സാധ്യതയില്ല എന്ന് ഈയുള്ളവന് അറിയാം.

ഇനി ഈ വിഷയത്തെ പറ്റി നമുക്ക് ചെറിയ ഒരു അവലോകനം നടത്താം.

എന്തുകൊണ്ട് നമ്മുടെ പള്ളിയില്‍ ടിക്കറ്റ് വില്‍ക്കാന്‍ തെറിപറമ്പനെയും കൂട്ടരെയും സമ്മതിച്ചില്ല? മറ്റു പള്ളിക്കാരും അസോസിയേഷന്‍ കാറും ഒക്കെ വന്നു യഥേഷ്ടം വില്‍പ്പന നടത്ത്തുന്നതല്ലേ? തികച്ചും ന്യായമായ ചോദ്യം.

ഉത്തരങ്ങള്‍ ഈയുള്ളവന്റെ എളിയ മനസ്സില്‍ വന്നതാണ്. തെറ്റുണ്ട് എങ്കില്‍ ക്ഷമിക്കുക. ദയവു ചെയ്തു നടുവിരല്‍ പ്രയോഗിക്കരുത്.
  1. ഏതു പള്ളിയാനെന്കിലും അസോസിയേഷനാണ് എങ്കിലും ബന്ധപെട്ട ഭാരവാഹികളുടെ സമ്മതമില്ലാതെ അവരുടെ സ്ഥലത്ത് കരയ വിക്രയങ്ങള്‍ നടത്തുവാന്‍ ആരും സമ്മതിക്കില്ല. ഇവിടെ ടിക്കറ്റ്‌ വില്‍ക്കാന്‍ ചിക്കാഗോ കെസിഎസ് ഭാരവാഹികള്‍ പള്ളി ഭാരവാഹികലുടെയോ കത്തനാരുടെയോ അനുവാദം മേടിച്ചിരുന്നോ ? മറ്റു സഭക്കാരും അസിസിയെഷന്കാരും ആപള്ളിയില്‍ വന്നു ടിക്കറ്റ് എടുത്തിട്ട് എങ്കില്‍ മുന്‍കൂറായി അനുവാദം മേടിച്ചിട്ട് തന്നെയാണ് എന്നാണു അറിയുവാന്‍ കഴിഞ്ഞത്. പള്ളി ഒരു പരിപാടി നടത്തുമ്പോള്‍ അതിനു ബദലായി വേറൊരു ടിക്കറ്റ്‌ വില്‍പ്പന സാധ്യമല്ല. അതുകൊണ്ടാണ് ഈ പള്ളിയില്‍ നിന്നും സീറോ മലബാര്‍ പള്ളിയിലേക്ക്‌ ടിക്കറ്റ്‌ വില്‍ക്കാന്‍അനുവാദം കിട്ടാതിരുന്നത് എന്നാണ് കേട്ടത്.
  2. ഈ പള്ളിയുടെ ഒരു പരിപാടിക്ക് വേണ്ടി ടിക്കറ്റ് വില്‍പ്പന നടക്കുകയും ആ പരിപാടിയുടെ ടിക്കറ്റ്‌ വില്‍പ്പനയെ തോല്‍പ്പിക്കുവാന്‍ പരസ്യമായും രഹസ്യമായും പ്രവര്‍ത്തിക്കുന്ന ഒരു സംഘടനക്ക് ആ പള്ളിയുടെ സ്ഥലത്ത്‌ പള്ളിയുടെ ടിക്കറ്റ്‌ വില്‍പ്പനക്ക്‌ ബദലായി വേറൊരു ടിക്കറ്റ്‌ വില്‍പ്പന നടത്തുവാന്‍ എന്ത് അധികാരമാണ് ഉള്ളത്? പള്ളിക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി പൂട്ടിക്കുവാന്‍ നടക്കുന്നവര്‍ പള്ളിയുടെ അടുക്കള നിരങ്ങി സ്വന്തം സാമ്പത്തിക ഭദ്രത ഉണ്ടാക്കുവാന്‍ നോക്കണമോ? 
  3. ഈ  പള്ളിയുടെ സ്ഥലത്ത് വച്ച് വില്‍ക്കപ്പെടുന്ന ഓരോ ടിക്കട്ടിന്റെയും തുക പരിപാടിക്ക്‌ ശേഷം പള്ളിവിരുദ്ധ പരിപാടികള്‍ക്കായി ചിലവോഴിക്കപെടും എന്ന് ഉറപ്പുള്ള സ്ഥിതിക്ക് സാമാന്യ ബോധമുള്ള ആരെങ്കിലും ഇവന്മാരെ ഇവിടെ ടിക്കറ്റ്‌ വില്‍ക്കാന്‍ സമ്മതിക്കുമോ? 
  4. അല്ല മക്കളെ ഇത് സങ്കര പള്ളിയാണ് എന്നാണല്ലോ വയ്പ്പ് ? എന്‍ഡോഗാമിയുള്ള പള്ളിയില്‍ പോയി വിട്ടാല്‍ പോരെ നിങ്ങളുടെ ടിക്കറ്റ്‌?
വേറൊരു  ചോദ്യം. ഈ പള്ളി നമ്മളുടെ എല്ലാവരുടെയും കൂടിയല്ലേ? 
  1. ഹാ  ഹാ ഹാ !!!  എന്തൊരു നല്ല ഡയലോഗ്? തനി പ്രാഞ്ചിഭാക്ഷയില്‍ പറഞ്ഞാല്‍ വെറുതെ എല്ലാ ഞായറാഴ്ചയും മൂഞ്ചാന്‍ വേണ്ടി മാത്രം വന്നാല്‍ പള്ളി എല്ല്ലവരുടെയും ആകത്തില്ല. പള്ളി പള്ളിയുമായി സഹകരിക്കുന്നവരുടെതാണ്. പള്ളിയെ പൂട്ടാന്‍ നടക്കുന്നവര്‍ സ്വന്തം കാര്യസാധ്യത്തിനായി നമ്മുടെ പള്ളിയല്ലേ എന്ന് പറഞ്ഞാല്‍ അത് നമ്മുടെ പള്ളിയാകില്ല. 
  2. അങ്ങിനെ നമ്മുടെ പള്ളിയല്ലേ എന്ന് പറയുന്നവര്‍ ഈ പള്ളിയുടെ ധനസമാഹരണത്തിനായി നടത്തുന്ന പരിപാടിയുമായി എത്രത്തോളം സഹകരിക്കുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. സഹകരിക്കേണ്ട. കുറഞ്ഞ പക്ഷം എതിര്‍ക്കാതെ എങ്കിലും ചെയ്തു കൂടെ?
ഇനി  മറ്റൊരു യാഥാര്‍ത്ഥ്യം . കൈക്കാരന്‍ ടിക്കറ്റ്‌ വില്‍ക്കരുത്‌ എന്ന് പറഞ്ഞു എങ്കിലും അത് ഒരിക്കലും വില്‍ക്കരുത്‌ എന്ന് പറഞ്ഞിട്ടില്ല എന്ന്‍ തെറിപറമ്പന്‍ തന്നെ സമ്മതിച്ചു. പള്ളിയുടെ പരിപാടി കഴിഞ്ഞു അനുവാദം മേടിച്ചു വന്നു വില്‍ക്കുകയോ വില്‍ക്കാതിരിക്കുകയോ ഒക്കെ ചെയ്തോലാന്‍ പറഞ്ഞിട്ടുണ്ട്. 

എന്തായാലും തെറിപറമ്പനും കൂട്ടരും നമ്മുടെ പുപ്പുലിയായ കൈക്കാരന്റെ മുന്‍പില്‍ മൂത്രമൊഴിച്ചു പോയേനെ എന്ന്‍ പറയുന്നത് കേട്ടു. എന്റ മക്കളെ വെറുതെ അയാളെ ഞോണ്ടാന്‍ നോക്കേണ്ട. ക്രിസ്തുമസിന് സാക്ഷാല്‍ തീട്ടപതിയുടെയും എത്തപ്പന്റെയും ഒന്നര ലിറ്ററിന്റെ ഹെന്നസ്സി കുപ്പിയോടെ അടിച്ചുപൊട്ടിച്ചു കളഞ്ഞയാള്‍ ആണ് അത്. വെറുതെ കൈ പോള്ളിച്ചാല്‍ മോശം നിങ്ങള്‍ക്കല്ല. നിങ്ങള്‍ പ്രധിനിധീകരിക്കുന്ന ചിക്കാഗോ കെസിഎസ് എന്ന മഹത്തായ സംഘടനക്ക് തന്നയാണ്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

Saturday, April 13, 2013

കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ സാധിക്കാത്ത ചിക്കാഗോ രാഷ്ട്രീയം. കണ്‍വെന്‍ഷന്‍ ചരടുവലികള്‍ ശക്തം. കൂവന്‍ Vs പ്രാഞ്ചി പുല്ലന്‍ . കൂവന്‍ ഔട്ട് പുല്ലന്‍ നോട്ടൌട്ട് ?

ഏകദേശം  ഒരു മാസം മുന്‍പ്‌ ഈയുള്ളവന്‍ ഇവിടെചിക്കാഗോ കണ്വെന്‍ഷന്‍ കസേരകളിയെ പട്ടി എഴുതിയിരുന്നു. അത് വായിക്കാത്തവര്‍ ഇത് വായിക്കുന്നതിനു മുന്‍പായി അത് ഒന്ന് വായിക്കുന്നത് നല്ലതായിരിക്കും 

ഒരു ഫണ്ട് റൈസിങ്ങും കണ്‍വെന്‍ഷന്‍ കസേരകളിയും

കണ്‍വെന്‍ഷന്‍ ചിക്കാഗോയ്ക്ക് കൊണ്ട് വരനായി കുഴിവെട്ടു പത്രോസും ജോര്‍ജ്ജു കുട്ടിയും പിന്നെ മ്യാലുവും തമ്മില്‍ ഉണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം ടോണി പുല്ലാപള്ളിയെന്ന പ്രാഞ്ചി പുല്ലനെ കണ്‍വീനര്‍ ആക്കാം എന്ന് വാക്ക് കൊടുക്കുകയും എന്നാല്‍ കണ്‍വെന്‍ഷന്‍ കിട്ടിക്കഴിഞ്ഞു പത്രോസിനെയും പുല്ലനെയും നടുവിരല്‍ ഉയര്‍ത്തി കാണിച്ചു കൂവനെ ആ കസേരയില്‍ വാഴിക്കാന്‍ ഗ്രൂപ്പ്‌ തീരുമാനിക്കുകയായിരുന്നു.
കൂവന്റെ സമയവും കാശും ഉപയോഗിച്ച് പല്ലന്‍ ചെയര്‍മാന്‍ കളി കളിക്കാന്‍ ഒരുങ്ങിയിരുന്നപ്പോഴല്ലേ ജനതിപത്യത്തെ കശാപ്പ് ചെയ്ത തങ്ങളുടെ ആ പ്രമേയം തങ്ങളെ തന്നെ തിരിച്ചു കടിക്കാന്‍ തുടങ്ങിയത്. കഷ്ടകാലത്ത് എന്തൊക്കയോ പാമ്പായി തിരിച്ചുകടിക്കും എന്നപോലെയായി ജോര്‍ജ്ജു കുട്ടിയുടെ സ്ഥിതി. ചിക്കാഗോ കെസിഎസ് ന്റെ സെക്രട്ടറി പൊതുയോഗത്തിന്റെ മിനിട്ട്സ് പൊതു ജന സമക്ഷം ഈമെയില്‍ ആയി അയച്ചത് കാരണം ഇനി അത് തിരുത്താനും സാധിക്കില്ല. ഡാ കിടക്കുന്നു താഴെ ആ മിനിറ്റ്സില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ 

2) General body invalidated the earlier resolution in regards to the election process for  KCCNA Convention Chairmanship practiced by Chicago KCS in the past and agreed upon a decision which stated that Chicago KCS will be in compliance fully with guidelines put forth by KCCNA Constitution in regards to the selection process for KCCNA Convention Chairmanship*.
ഇനി  ചെയര്‍മാനെ തെരഞ്ഞെടുക്കുവാന്‍ വേണ്ടി തെരഞ്ഞെടുപ്പ്‌ നടത്തുകയും അതില്‍ തോല്‍ക്കപെടുകയും ചെയ്താലോ എന്നുള്ള ഭീതിമൂലം തെരഞ്ഞെടുപ്പ്‌ തന്നെ ഇല്ലാതാക്കികൊണ്ട് വര്‍ഷങ്ങളായി തുടരുന്ന ചിക്കാഗോക്കാരുടെ വോട്ടു ചെയ്തു ചെയര്‍മാനെ തെരഞ്ഞെടുക്കുവാനുള്ള അവകാശം വിഴുങ്ങി എന്നര്‍ത്ഥം. കുഴപ്പമില്ല. ഇനി ബാക്കി വായിക്ക്.
As for the positions for the other committee members, General Body came up with an agreement which stated that priority will be given to KCCNA National Council members for these positions and that if there are any positions remaining, KCS members will be informed via KCS Newsletter and official KCS email about these positions and interested members can offer a bid for these positions on a KCS Bid Form. In the event that there are more than one bid on a particular position, KCS EC will try to come up with a compromise. If the attempt for compromise fails, a meeting of Chicago KCS National Council members presided by KCS president shall select the bidder with better aptitude.

അതായത്  ചെയര്‍മാന്‍ ഒഴികെയുള്ള ഏതു സ്ഥാനത്തിനും നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ക്ക്‌ മുഗണന ഉണ്ടായിരിക്കും എന്ന്. ഇത് എഴുതിപിടിപ്പിച്ച്ചപ്പോള്‍ ജോര്‍ജ്ജുകുട്ടി സ്വപ്നത്തില്‍ പോലും ഓര്‍ത്തില്ല പാരയായി പ്രാഞ്ചികളുടെ സ്വന്തക്കാരന്‍ ഒരുത്തന്‍ നാഷണല്‍ കൌണ്‍സില്‍ അംഗമായി ഉണ്ടാകും എന്ന്. എന്തായാലും പല്ലന്‍ ചെയര്‍മാന്‍ സ്ഥാനം അടിച്ചു മാറ്റിയപ്പോള്‍ ഗ്രൂപ്പ്‌ ഒന്നടങ്കം കൂവാന് കൊടുത്ത വാക്കിനെ നാഷണല്‍ കൌണ്‍സില്‍ മീറ്റിങ്ങില്‍ വിഴുങ്ങേണ്ടി വന്നു ജോര്‍ജ്ജു കുട്ടിക്ക്‌. കാരണം വേറെ ഒന്നുമല്ല. പ്രാഞ്ചി പുല്ലന്‍ (പുല്ലനും പല്ലനും തമ്മില്‍ മാറി പോകരുത് ) ഒരു വേടി പൊട്ടിച്ചു. അതായത് ചിക്കാഗോ കെസിഎസ് അംഗീകരിച്ച് പൊതുയോഗ നടപടി പ്രകാരം നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ ആരെങ്കിലും കണ്‍വീനര്‍ ആകണം. ഇനി ഒരു പക്ഷെ ചിക്കാഗോ കെസിഎസ് ന്റെ പന്ത്രണ്ടില്‍ ആര്‍ക്കും ആ കസേര ചുമക്കാന്‍ താല്‍പ്പര്യമില്ല എങ്കില്‍ അത് ചുമക്കുവാന്‍ താന്‍ തയ്യാറാണ് എന്ന്. ചുരുക്കത്തില്‍ നാഷണല്‍ കൌണ്‍സില്‍ അംഗമല്ലാത്ത കൂവന്റെ കണ്‍വീനര്‍ കസേര മോഹത്തിന്റെ മുകളില്‍ ഇടിത്തീ വീണു. ഇത്തവണ നടുവിരല്‍ പൊങ്ങിയത് പ്രാഞ്ചികള്‍ വക. ഉടനെ തന്നെ ജോര്‍ജ്ജുകുട്ടി പുല്ലന്റെ കാലില്‍ വീണു എങ്കിലും ആ പണി എങ്ങും എത്തിയില്ല എന്ന് ചുരുക്കം. ചിക്കാഗോ പ്രതിപക്ഷം എന്തായാലും ഈ കാര്യത്തില്‍ ജാഗരൂഗരാണ് എന്നാണ് അറിഞ്ഞത്. ഇനി ഒരു പക്ഷെ പൊതുയോഗ തീരുമാനത്തിനെതിരായി കൂവനെ ചുമക്കാന്‍ തീരുമാനിച്ചാല്‍ ഈ കണ്‍വെന്ഷനെ കോടതികയറ്റുവാന്‍ പോലും മടിക്കില്ല എന്നുള്ള തീരുമാനം അവര്‍ പ്രഖ്യാപിച്ചതായി അറിഞ്ഞു. എന്തായാലും എന്തെങ്കിലും ഒക്കെ നടക്കും എന്ന് ഉറപ്പായി കഴിഞ്ഞു.

പല്ലനും പുല്ലനും കൂടി കണ്‍വെന്‍ഷന്‍ നടത്തുമോ? കണ്ടറിയാം . കണ്‍വെന്‍ഷന്‍ കിട്ടി ഇത്രയും നാളുകള്‍ കഴിഞ്ഞിട്ടും വ്യക്തമായ ഒരു ബട്ജട്റ്റ്‌ പോലും തയ്യാറാക്കാന്‍ സാധിക്കാതെ ഇരുട്ടില്‍ തപ്പുന്ന ചിക്കാഗോരാഷ്ട്രീയത്തിന്റെ കയ്യില്‍ നിന്നും ഈ കണ്‍വെന്‍ഷന്‍ തിരിച്ചെടുക്കാന്‍ പോലും ഒരു പക്ഷെ കെസിസിഎന്‍എ തയ്യാറാകുമോ എന്ന് കടുത്ത മാവോ-കോട്ടൂര്‍ ഭക്തര്‍ക്ക്‌ പോലും ആശങ്കയുണ്ട്. ആ നിലക്ക് അടുത്ത നാഷണല്‍ കൌണ്‍സില്‍ യോഗത്തില്‍ എന്തും നടക്കാന്‍ സാധ്യതയുണ്ട് എന്നാണ് അറിഞ്ഞത്. പിന്നെയും കരയുവാനും കാലുപിടിക്കുവാനും വിധിക്കപെട്ട പാവം ജോര്‍ജ്ജുകുട്ടി. ഇനി ഒരു മുതലകണ്ണീര്‍കൂടി പോഴിക്കാം.

ചിക്കാഗോ കെസിഎസ് ന്റെ പൊതു യോഗത്തിന്റെ മിനിട്ട്സ് താഴെ കൊടുത്തിരിക്കുന്നു. 

Minutes of the K.C.S Special General Body Meeting held at Chicago Community Center on 02/02/13

Agenda for the Pothuyogam(General Body Meeting) was as follows;
1.Get permission from general body to request KCCNA the intention of KCS to host next KCCNA Convention
2. Discussions about the earlier Pothuyogam decisions taken regarding KCCNA Convention committees. Discussion about the KCCNA Convention chairman guidelines put forth by KCCNA
3. Discussion about current affairs of the Knanaya community and Sabha. Discussion to initiate changes to the Rescript issued in 1986 by the Oriental Congregation
4. Constitution review committee.




President, George Thottapuram, presided over the Pothuyogam which started with a prayer at 10.00 AM.  Then, on the behalf of Chicago K.C.S, Mr. Thottapuram extended condolences to surviving family members on the sad demises of Mr. Joseph Stephen Puthenpurayil and Mr. Joseph Kanjirathumkal.

Mr. Thottapurm began his address by explaining the agenda items and requested members’ suggestions on each topic on the agenda. Active discussion was followed after certain ground rules for the meeting were established.  The following decisions were taken by the General body.

1)General Body authorized K.C.S Executive Committee to offer a bid to KCCNA officially for hosting  the 2014 KCCNA Convention

2) General body invalidated the earlier resolution in regards to the election process for  KCCNA Convention Chairmanship practiced by Chicago KCS in the past and agreed upon a decision which stated that Chicago KCS will be in compliance fully with guidelines put forth by KCCNA Constitution in regards to the selection process for KCCNA Convention Chairmanship*. As for the positions for the other committee members, General Body came up with an agreement which stated that priority will be given to KCCNA National Council members for these positions and that if there are any positions remaining, KCS members will be informed via KCS Newsletter and official KCS email about these positions and interested members can offer a bid for these positions on a KCS Bid Form. In the event that there are more than one bid on a particular position, KCS EC will try to come up with a compromise. If the attempt for compromise fails, a meeting of Chicago KCS National Council members presided by KCS president shall select the bidder with better aptitude.

3) General Body rejected unanimously the Pastoral Letter (Prot. No. 85/2001) issued by Bishop Mar Jacob Angadiath as it does not align with the core principles and values of Knanaya community in North America. In order to make action plans until the Rescript issued in 1986 by the Oriental Congregation will be changed in accordance with age old ethnic practices of Knanaya community, an Action Council was formed.  
 Action Council will be comprised of following members;
1)     George Thottapuram
2)     Jessmon Puramadathil
3)     Juby Vennalasseril
4)     Babu Thaiparambil
5)     Justin Thengnattu
6)     Meyamma Vettikattu
7)     Jose Kaniyali
8)     Cyriac Koovakkattil
9)     Shaji Edat
10) Joy Kottor
11) Peter Kulangara
12) Jaimon Nanthikattu
13) Stephen Kizhekkekuttu
14) Binu Poothurayil
15) Johnikutty Pillaveettil
16) Vincent Akasala
17) Shibu Mulayanikkunel

The first meeting of Action Council will be held on February 8, 2013 at 7.00 pm at Chicago Community Center.

4) General Body delegated full authority to KCS Executive Committee to form a panel of members in order to make proposals to the General Body for the amendments in the KCS Constitution.


General Body was adjourned around 1.30 PM .


*KCCNA Constitution- Section VII;Convention Chairperson shall be elected from the hosting Member Association by a joint council of the local Executive Committee, The KCCNA National Council members of the hosting Member Association and their regional KCCNA Vice President. The council shall be presided by the President of the hosting Member Association.

Wednesday, April 10, 2013

കണിയാന്റെ കപട വൈദീക സ്നേഹം

കണിയാന്‍ കഴിഞ്ഞ ദിവസം എഴുതിയ ഒരു ലേഖനവും ആ ലേഖനത്തിന് വന്ന ഒരു കമന്റും അതിനെ പറ്റി വീണ്ടും കണിയാന്‍ എഴുതിയ മറ്റൊരു ലേഖനവും ആണ് ഈയുള്ളവന്റെ ഇന്നത്തെ ചിന്തക്ക് ആധാരം .

വിഷയം വേറൊന്നുമല്ല. ക്നാനായ വൈദീകര്‍ നടത്തുന്ന ഉല്ലാസ യാത്രതന്നെ ഇവിടുത്തെ പ്രശനം. ഇതിനെ പറ്റി എന്തൊരു വിഷമം ആണ്. ഇതിനു മുന്‍പ് പല കത്തനാര്‍മാരും ക്രൂസ് നടത്തിയപ്പോള്‍ ആര്‍ക്കും പ്രശനം ഇല്ല. അസോസിയേഷനുകള്‍ നടത്തുന്ന ക്രൂസും നല്ലതാണ്. ഇത്തവണ അച്ഛന്മാര്‍ നടത്തിയപ്പോള്‍ എന്തൊരു കൃമികടി? മുത്തു അതില്‍ ഉണ്ട് എന്നുള്ള ഒറ്റ കാരണത്താല്‍ !!! ഈ അച്ചന്മാരുടെ ക്രൂസ് പള്ളികളുടെ ചിലവില്‍ ആണ് എങ്കില്‍ അത് പോക്രിത്തരം ആണ് എന്ന് പറയുവാന്‍ ഈയുള്ളവന്‍ കണിയാന്റെ കൂടെ ഉണ്ട്. സ്വന്തം പോക്കറ്റില്‍ നിന്നും അല്ലെങ്കില്‍ ശമ്പളത്തില്‍ നിന്നും ആണ് എങ്കില്‍ ഈയുള്ളവന് എന്ത് ചേദം .


അതൊക്കെ പോട്ടെ. കണിയാന്റെ ആ ലേഖനത്തിന് ഒരു വിദ്വാന്‍ കമന്റ് എഴുതി.
ആ കപ്പല്‍ മുങ്ങിപ്പോകാനായ് ഞാന്‍ ആത്മാര്ത്ഥമായി പ്രാര്‍ഥിക്കുന്നു.
ആ  കമന്റില്‍ പിടിച്ച് കണിയാന്‍ ഒരു പെട പടച്ചു. ഇന്ന് ആ കപ്പല്‍ മുങ്ങുവാന്‍ വേണ്ടി പ്രാര്തിക്കുന്നത് അച്ഛന്മാര്‍ ഇവിടെ എന്തോ വലിയ അസന്മാര്‍ഗ്ഗിക ജീവിതം നയിക്കുന്നവര്‍ ആണ് എന്നതുകൊണ്ടാണ് എന്ന് അരുത്തി തീര്‍ക്കുവാന്‍ കുറെ ന്യായങ്ങളും വെള്ള പൂശലും . കണിയാന്‍ പറഞ്ഞത് ഇങ്ങനെ 
പണത്തിനുവേണ്ടി എന്ത് നാണക്കേടും സഹിക്കുന്നവന്‍. അസന്മാര്‍ഗ്ഗികത ഒരു തെറ്റല്ല എന്ന് കരുതുന്നവര്‍. ആരുടെ നേരെയും കയര്‍ക്കാന്‍ ലൈസന്‍സ് ഉണ്ട് എന്ന് വിചാരിക്കുന്നവന്‍. അബദ്ധവശാല്‍ പോലും അല്മായനോട് സത്യം പറയരുത് എന്ന് വിശ്വസിക്കുന്നവന്‍. ആട്ടിയാലും, തുപ്പിയാലും സാരമില്ല, തന്റെ കാര്യം നടക്കണം എന്ന് വിചാരിക്കുന്നവര്‍.
എന്റെ  മോനെ കണിയാനെ വെറുതെ ആടിനെ പട്ടിയാക്കാന്‍ നോക്കാതെ. ക്നാനായ റീജിയനിലെ ഇതു കത്തനാരുടെ കാര്യമാണ് താന്കള്‍ പറയുന്നത്? ബോധമില്ലാത്ത വെറും കഴുതയായി ഈ മാഫിയയുടെ വിഴുപ്പും ചുമന്നു ക്നാനായ സമുദായത്തിന് തന്നെ തീരാ ദുഖമാകാതെ എന്റെ ഉണ്ണീ. ആ കമന്റ് എഴുതിയവന്റെ ദുഃഖം എന്താണ് എന്ന് അമേരിക്കയിലെ ക്നാനായക്കാര്‍ക്ക് നല്ലത് പോലെ അറിയാം. അല്ലെങ്കില്‍ ഈ ലേഖനത്തിന് മുന്‍പ്‌ കെസിസിഎന്‍എ അയച്ച ഈമെയിലും അതിനു ഈയുള്ളവന്‍ എഴുതിയിരിക്കുന്ന മറുപടിയും കാണുക. അമേരിക്കയിലെ ജനങ്ങളെ എന്തോഗമി എന്ന വൈകാരികമായ ആയുടം വച്ച് വിഘടിപ്പിച്ച് നിര്‍ത്തിയിരുന്ന മാഫിയയുടെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുമ്പോള്‍ തോന്നിയ ഒരു വൈകാരിക പ്രകടനം മാത്രമാണ് മോനെ അത്.ഇത്രക്കും മോശക്കാരായ വൈദീകര്‍ ആയിരുന്നു ഇവര്‍ എല്ലാവരും എങ്കില്‍എല്ലാ ഞായറാഴ്ചയും ഇവര്‍ വികാരിമാരായിരിക്കുന്ന പള്ളികളില്‍ സമാധാനത്തോടെയും സന്തോഷത്തോടെയും വന്നു ചേരുന്ന - ഒന്നോ രണ്ടോ ആളുകള്‍ അല്ല - ആയിരിങ്ങള്‍ മണ്ടാന്മാരായിരിക്കണം. അവര്‍ കാണാത്ത കുറ്റങ്ങള്‍ നിങ്ങള്‍ മാത്രം കാണുന്നത് കൊള്ളാം. യൂ കെയുടെ ഏതോ കോണില്‍ ഇരുന്നു കൊണ്ട് അന്ധന്‍ അഥവാ തീട്ടനാനി ആനയെ കണ്ടത് പോലെ വെറുതെ കഥകള്‍ മെനഞ്ഞു ഉണ്ടാക്കി ആളാകാന്‍ നോക്കരുത്.

ആ കപ്പല്‍ മുങ്ങിപോയാല്‍ അമേരിക്കയിലെ ക്നാനായ പള്ളികള്‍ ആ കൂടെ മുങ്ങി പോകും എന്ന് ധരിച്ചത് ശുദ്ധ മണ്ടത്തരം. ആ അച്ഛന്മാര്‍ അല്ല ഇവിടുത്തെ പള്ളികള്‍. ആ പള്ളികള്‍ പടുത്തുയര്‍ത്തിയ സാധാരണക്കാര്‍ ആണ്. ആ പള്ളികള്‍ ഇന്നും സംരക്ഷിക്കുന്ന ക്നാനായക്കാര്‍ തന്നെ. അല്ലെങ്കില്‍ സാമ്പത്തിക ഉപരോധവും പിന്നെ ചെയ്യാന്‍ സാധിക്കുന്ന തീങ്ങാക്കുലഎല്ലാം ചെയ്തിട്ടുംഇന്നും വളരെ നല്ല രീതിയില്‍ പള്ളികള്‍ മുന്നോട്ടു പോകുന്നു. ഈ പണിയെല്ലാം ചെയ്തിട്ടും ആളുകള്‍ പള്ളിയെ ഇത്രയ്ക്കു സ്നേഹിക്കുന്നുണ്ട് എങ്കില്‍ മോനെ കണിയാനെ അവര്‍ കണ്ണ് തുറന്നു പള്ളിയെ കാണുകയും അനുഭവിക്കുകയും ചെയ്തിട്ട് തന്നെയാണ്. ഇതിക്കെ കാണണമെങ്കില്‍ ഒരു തവണ എങ്കിലും ഇങ്ങോട്ട് ഒന്ന് വരിക. എന്നിട്ട് കണ്ടു വിശ്വസിക്കുക. വെറുതെ യൂകെയില്‍ വേകാത്ത അരി ഇങ്ങോട്ട് ഇറക്കുമതി ചെയ്തു വിഷമിക്കണോ?

മാഫിയയുടെ ശവപെട്ടിയില്‍ വീണ്ടു വീണ്ടും ആണികള്‍ അടിക്കപ്പെടുമ്പോള്‍ ഇതല്ല ഇതിലും വലിയ കാര്യങ്ങള്‍ വരെ അവര്‍ ആഗ്രഹിച്ചു പോകും. അത് കണ്ടു വെറുതെ ആശിക്കേണ്ട മോനേ. ഇത് പോലെ തന്നെ ആര്‍ക്കും ആഗ്രഹിക്കാം. ഇന്ന് പള്ളിയുടെ ഫലം അനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ ഒന്നടങ്കം നിന്നെ പോലുള്ള മാഫിയാ തലവന്മാര്‍ ഇല്ലാതാകനെ എന്ന് പ്രാര്‍ഥിച്ചു പോകാത്തിരിക്കട്ടെ. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

Sunday, April 7, 2013

കെ സി സി എന്‍ എ യുടെ ഇരട്ടമുഖം ഇതാ പുറത്തുവരുന്നു. മ്യാലുവിന്റെ വാലിനു തീ പിടിച്ചോ?

കഴിഞ്ഞ  ദിവസം നമ്മുടെ പുതിയ കെസിസിഎന്‍എ ഭരണസമിതി പുറത്തുവിട്ട ഈമെയില്‍ സന്ദേശമാണ് താഴെ കൊടുത്തിരിക്കുന്നത് . വാലിനു തീപിടിച്ച മ്യാലുവാണോ അതോ കൊട്ടൂരാന്റെ വാലായ കണ്ടോത്ത്‌ തമ്പുരാന്റെ വകയാണോ ഇത് എന്നറിയില്ല. എന്തായാലും ഇതില്‍ നിന്നും നമ്മുടെ തമ്പുരാക്ന്മാരുടെ തനിനിറം കണ്ടറിയാം . സ്വന്തം ഹിഡന്‍ അജണ്ട നടപ്പില്‍ വരുത്താന്‍ വേണ്ടി അല്ലെങ്കില്‍ ജനങ്ങളെ അസോസിയേഷന്റെയും പള്ളിയുടെയും പേരില് തമ്മിലടിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ ക്നാനായക്കാരുടെ തനിമയുടെ പേര് വേണ്ടിടത്തും വേണ്ടാത്തിടത്തും എടുത്ത്‌ ഉപയോഗിച്ച് നടത്തുന്ന പോക്രിത്തരങ്ങള്‍ അതിന്റെ സീമകള്‍ ലഘിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം 


താഴെ കൊടുത്തിരിക്കുന്ന ഈമെയില്‍ വായിച്ചു നോക്കുക. ആദ്യത്തെ ഭാഗത്ത് ഇത് വായിക്കുന്നവനെ ഊറ്റം കൊള്ളിക്കുവാനും പിന്നെ ഈമെയില്‍ന്റെ ബാക്കി ഭാഗം പള്ളിയോടുള്ള വിരോധതോട് കൂടി വായിക്കുവാനും വേണ്ടി എന്‍ഡോഗമിയെപറ്റിയും പിന്നെ അങ്ങാടിയത്തിന്റെ സര്‍ക്കുലരിനെ പറ്റിയും വിവരിച്ചിരിക്കുന്നു. എന്നാല്‍ റാലിക്ക് ശേഷം എന്ത് സംഭവിച്ചു എന്നോ എന്‍ഡോഗമി കിട്ടിയോ എന്നൊന്നും പറയുന്നില്ല.

ഇനി അടുത്ത ഭാഗത്ത്‌ നോക്ക് . പള്ളിയുമായി ഒരു കാരണവശാലും സഹകരിക്കില്ല എന്നുള്ള നിര്‍ബ്ബന്ധബുദ്ധി ഉള്ള ഈ മാമാമാര്‍ പള്ളിയുമായി നിസ്സഹാരിച്ചാല്‍ എന്‍ഡോഗമി കിട്ടും എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാനും കാണും കുറെ മരമാക്രികളും. പ്രശനം വേറെ ഒന്നുമല്ല. ഹൂസ്റ്റണില്‍ അസോസിയേഷനും പള്ളിയും സഹകരിച്ച് ഒരു പരിപാടി നടത്തുന്നു. സമാധാനത്തിന്റെ വെന്നിക്കൊടി എന്നോക്കായാണ് ഹൂസ്ടനിലെ ക്നാനായക്കാര്‍ കരുതിയത്‌. യൂടിഎഫും എല്ടിഎഫും ഒന്നിക്കുന്നു എന്ന് വച്ചാല്‍ സമാധാനം ആണല്ലോ? രണ്ടു പരിപാടി നടത്തി കിട്ടുന്ന വരുമാനം   വീതിചെടുക്കുകയും ചെയ്യാം. ഒന്നുമല്ലെങ്കിലും മുടക്കുന്നത് ഒരേ ആളുകള്‍ . മത്സരം വേണ്ട താനും. പക്ഷെ പള്ളിയോടു മത്സരിക്കുന്നവര്‍ക്ക് ഈ സമാധാനം കണ്ടപ്പോഴേ വാലിനു തീ പിടിച്ചാല്‍ അത്ഭുതപ്പെടാമോ?  ദാ വായിച്ച് രസിക്കൂ.


From: Anto Kandoth <antokandoth@
Date: March 30, 2013
Subject: KCCNA's POSITION ON COMBINED/JOINT INITIATIVES BY MEMBER ASSOCIATIONS
Dear (President/Secretary)

( Kindly froward this message to the community )

KCCNA EC wishes to clarify its position with respect to combined/joint
initiatives by member associations and the respective local
parishes/missions.

Recent developments in the community, including, but not limited to,
the directives of Mar Angadiath, have necessitated again to reiterate
our policy with respect to combined/joint initiatives. As you are aware
of the directive from Mar Angadiath on December 20, 2012 has made it
very clear that none of the so called Knanaya missions and parishes are
really Knanaya, rather, they are Syro Malabar missions and parishes.
ഇത്  ആദ്യത്തെ ജാമ്യമെടുക്കല്‍. ഇനി അടുത്ത ഭാഗം വായിക്ക്

The community, under KCCNA, is engaged in a crucial struggle for our
very existence and survival.മോനെ കണ്ടോത്തെ കുമാരാ. കമ്മ്യൂണിറ്റി എന്ന് പറയേണ്ട. മാഫിയയുടെ തോന്നിയവാസത്തിന്റെ അവസാനമാണ് അല്ലെങ്കില്‍ മാഫിയയുടെ നിലനില്‍പ്പ്‌ എന്ന് പറ . It is KCCNA executive committee's position
that all combined/joint initiatives with the missions and parishes will
only weaken our struggle, കൊള്ളാമല്ലോ കണ്ടുപിടുത്തം? പണ്ട് പറഞ്ഞു അസോസിയേഷനും പള്ളിയും ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍ ആണെന്ന്. ഇപ്പോള്‍ പറയുന്നു പരസ്പരം സഹകരിക്കുന്നത് എന്‍ഡോഗമിക്കുവേണ്ടിയുള്ള ശ്രമത്തെ ബാലക്ഷയപ്പെടുത്തും എന്ന്. എന്താ ചക്കരേ ഇങ്ങനെയൊക്കെ? ഈ കണ്ടുപിടുത്തം നടത്തിയ ആളിന് ഒരു നോബേല്‍ സമ്മാനം തന്നെ വേണമല്ലോ? hence such actions and participation by local member associations will be counter productive and damage our cause.
Therefore, it is KCCNA EC's position that local member associations
shall refrain from any and all combined/joint initiatives, including,
but not limited to, fund raising initiatives.

Yours truly
,
Tomy Myalkarapurathu

President,KCCNA.

ഇപ്പോള്‍  തലക്കകത്ത് ആള്താമാസമുല്ലവര്‍ക്ക് മനസ്സിലായിക്കാണും ഇവന്മാരുടെയൊക്കെ മനസ്സിലിരിപ്പ്‌ . ഇപ്പോള്‍ ഇവിടെ മൂന്നുതരം ഫണ്ട് റൈസിംഗ് നടക്കുന്നുണ്ട്. 
  • ഒന്ന്  സ്ഥാലം മ്യാലുവിന്റെ സ്വന്തം തട്ടകം തന്നെ. സാക്ഷാല്‍ താമ്പാ. അവിടെ പള്ളിയുടെ ഫണ്ട് റൈസിംഗ് തകര്‍ക്കാന്‍ വേണ്ടി മലയാളി അസോസിയന്റെ പരിപാടി വാടകക്കെടുത്ത്‌ നടത്തുന്നു. പള്ളിയുടെ പരിപാടിയോട് സഹകരിക്കരുത് എന്ന് പറഞ്ഞു ഈമെയില്‍ വരെ അയച്ചു. ഓടി നടന്ന് പള്ളിക്കാര്‍ ചെല്ലുന്നതിനു മുന്‍പ് തന്നെ ഓടി നടന്ന് പിരിക്കുകയും പിന്നെ പിറകെ വരുന്നവരെ പരമാവധി കുറ്റം പറഞ്ഞു നാട്ടിക്കുകയും ചെയ്യുന്നു.
  • രണ്ട്  . സാക്ഷാല്‍ മുത്തുവിന്റെ ചിക്കാഗോ.കൊട്ടൂരാന്റെയും !!! ഇവിടെയും നടക്കുന്നു രണ്ട് പരിപാടികള്‍ . പള്ളി പരിപാടിയെ തോല്‍പ്പിക്കുവാന്‍ വേണ്ടി ആദ്യമൊക്കെ ഒന്ന് ശ്രമിച്ചു എങ്കിലും നടന്നില്ല എന്ന് മാത്രമല്ല വിചാരിച്ചതിനെക്കാളും വിജയിച്ചു എന്ന് പറയാം. ഇപ്പോള്‍ രണ്ട് പരിപാടികളും രണ്ട് വഴിക്ക്‌. മത്സരിച്ചാല്‍ നേടുകയില്ല എന്നറിയാം .
  • മൂന്ന്‍  . സാക്ഷാല്‍ ഹൂസ്ടന്‍. ഇല്ലിയുടെ സ്വന്തം നാട്. ചെക്ക് അടിച്ചു മാറ്റി അല്പം ക്ഷീണം ഒക്കെ സംഭവിച്ചു എങ്കിലും നാട്ടിലെ വീട് പണി തീര്‍ക്കാന്‍ വേണ്ടി ഗിയര്‍ മാറ്റിയ ഇല്ലിയുടെ നാട് . എന്തിനു വേണ്ടിയാണ് എങ്കിലും ജനങ്ങള്‍ക്ക്‌ ഉപകരിക്കാന്‍ തക്ക വിധത്തില്‍ പള്ളിയും അസോസിയേഷനും സംയുക്തമായി പരിപാടി നടത്തി ലാഭം പങ്കിട്ടെടുക്കുന്നു. അടിയുമില്ല പിടിയുമില്ല. എന്തൊരു സമാധാനം?
ഇതില്‍  ഇതു വേണം എന്നാണ് സാധാരണക്കാരായ ജനങ്ങള്‍ ആഗ്രഹിക്കുന്നത്? പള്ളിയും അസോസിയേഷനും തമ്മില്‍ സഹകരിച്ചാല്‍ എങ്ങിനെയാണ് മോനെ ദിനേശാഎന്‍ഡോഗമി നഷ്ടമാകുന്നത്? പരസ്പരം പോരടിച്ച്ചാല്‍ കിട്ടുമോ ഈ എന്‍ഡോഗമി. ഉദാഹരണത്തിന് പോരാടി നടക്കുന്ന താമ്പായില്‍ ആദ്യമായി ഒരു എന്‍ഡോഗമാസ്‌ സെമിത്തേരി സ്ഥാപിക്കപെട്ടിട്ടുണ്ട്. അതായത് കുഴികള്‍ വാങ്ങി അവിടെ എന്‍ഡോഗമാസ്‌ ആയിട്ടുള്ള ക്നാനായക്കാര്‍ക്ക് വേണ്ടി മാത്രമേ കൊടുക്കൂ എന്ന് പ്രത്യേകം എഴുതി വച്ചിട്ടുള്ള ആ സെമിത്തേരിയില്‍ എത്ര എന്‍ഡോഗമിവാദികള്‍ സഹകരിക്കുന്നുണ്ട്? സഹകരിച്ചാല്‍ എന്തെ എന്ടോഗാമി നഷ്ടപ്പെടുമോ? 

കലക്കവെള്ളം തെളിയാന്‍ ഉള്ള സാധ്യത ഇല്ലെങ്കില്‍ പോലും കൂടുതല്‍ കലങ്ങാതിരുക്കുമ്പോള്‍ എന്തിനാ ഈ വെള്ളം കൂടുതല്‍ കലക്കാനും പിന്നെ അതില്‍ നിന്ന് മീന്‍ പിടിക്കാനും നോക്കുന്നത്? എന്തായാലും ക്നാനായക്കാര്‍ ഭാഗ്യവാന്മാര്‍.

Wednesday, April 3, 2013

കള്ളുകുടിയും ചിക്കാഗോയും പിന്നെ പള്ളിയും - എന്തിനു ഇങ്ങനെ ഒരു ഒരു ഈസ്റ്റര്‍??? Correction of the post added as addendum.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഈസ്ട്ടരിനെക്കാളും വലിയ പ്രാധാന്യത്തോടെ ആളുകള്‍ പറയുകയും ചിരിക്കുകയും കൂടെ എഴുതുകയും ആഘോഷിക്കുകയും ഒക്കെ ചെയ്യുന്ന ഒന്നാണല്ലോ ഷിക്കാഗോയിലെ മുത്തുവിന്റെ പള്ളിയിലെ കള്ളുകുടിയും ഈസ്റ്റര്‍ തല്ലും ഒക്കെ. എന്താണ് സത്യാവസ്ഥ എന്ന് ഈയുള്ളവന്‍ നടത്തിയ അന്വേഷണം അല്പം നീണ്ടു പോയതിനാലും അല്പം ജോലിത്തിരക്കുകള്‍ ഉണ്ടായിരുന്നതിനാലും ചൂടോടെ വിവരങ്ങള്‍ അറിയിക്കുവാന്‍ സാധിക്കാതിരുന്നതില്‍ ആദ്യമായി തന്നെ ഈയുള്ളവന്റെ പ്രീയ വായനക്കാരോട് ക്ഷമാപണം നടത്തികൊള്ളട്ടെ. കൂടുതല്‍ പറഞ്ഞു കയറുന്നതിനു മുന്‍പായി ഈ ആഘോഷങ്ങള്‍ക്കിടയില്‍ പൊളിഞ്ഞു പോയ ഏറ്റുമാനൂര്‍ക്കാരന്‍ അച്ഛന്റെ ആതമാവിനു നിത്യ ശാന്തി ലഭിക്കട്ടെ എന്ന് ഒരു നിമിഷം പ്രാര്‍ത്തിക്കുകയും ചെയ്യുന്നു. 


മുത്തുവിന് ഒരു യോഗമുണ്ട്. എന്തൊക്കെ നല്ല കാര്യം ചെയ്താലും അത് കാലം ഉടക്കുന്നത് പോലെഅവസാനം ഉടച്ചുകല്യാന്‍ തക്ക എന്തെങ്കിലും എവിടുന്നെങ്കിലും വന്നു വീഴും. അതിനു ഉദാഹരണമാണല്ലോ ചോദിച്ചു മേടിച്ച സര്‍ക്കുലര്‍ വിവാദം. ആ കാലം ഉടക്കലിനു കാര്‍മ്മികത്വം വഹിച്ചത് കുരങ്ങനെ കൊണ്ട് ചുടു ചോറ് വാരിപ്പിച്ച്ച്ച കാരക്കാടനും ചുടു ചോറ് വിളമ്പിയ അങ്ങാടിയത്ത്‌ പിതാവും ആണ് എങ്കില്‍ അതിന്റെ ക്ഷീണം മാറി വരുന്നതിനു മുന്‍പ്‌ തന്നെ പ്രാഞ്ചികള്‍വകയായും ഒന്നിരിക്കട്ടെ എന്നാണ് ദൈവ ഹിതം എന്നേ പറയുവാന്‍ കഴിയൂ. അല്ലെങ്കില്‍ മുത്തുവിന്റെ പള്ളിയിലെക്കാള്‍ ആര്ഭാടമായും ആഭാസമായും കള്ളുകുടി നടന്ന മാവോപള്ളിയിലെ കള്ളുകുടി വിവരങ്ങള്‍ എന്തുകൊണ്ടേ ആരും ആഘോഷിച്ചില്ല. അതിനു യോഗം വേണം. വെറും യോഗമല്ല ...രാജയോഗം തന്നെ വേണം.

മുത്ത് പള്ളിയിലെ വിവരങ്ങള്‍ :(തെറ്റുകള്‍ ഉണ്ട് എങ്കില്‍ തിരുത്തുക. കമന്റായി ഇട്ടാല്‍ മതി )
  • മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി തികച്ചും അച്ചടക്കൊതോടെയും വ്യക്തമായ പ്ലാനിങ്ങോടെയും തന്നെ വിശുധവാരം ഭംഗിയായി തന്നെ മുത്ത് നടത്തി - Very Good
  • സാമ്പത്തിക ഉപരോധവും അല്ലാതെ ഉപരോധവും ഒക്കെ നടത്തിയിട്ടും ലത്തീന്‍ മാഫിയയുടെയും മുത്ത് വിരുദ്ധ മാഫിയയുടെയും ആഹ്വാനങ്ങള്‍ ജനം പുചിച്ചു തള്ളി എന്ന് വ്യക്തമാക്കുന്ന രീതിയില്‍ ജനം പള്ളിയില്‍ നിറഞ്ഞു കവിഞ്ഞു - Very Good
    ഹോ എന്തൊരു ജനക്കൂട്ടം - കനിയാന്റെ ബ്ലോഗില്‍ വന്ന ചിത്രം.
  • ആളുകളെ  നക്കാപിച്ചായുടെ കണക്ക് പറഞ്ഞു പിഴിയാതെ സൌജന്യ അപ്പവും ഇറച്ചിയും മുത്ത് തന്നെ നേരിട്ട് നിന്ന് വിളമ്പി - അടിപൊളി മോനെ ദിനേശാ.
    ഇത്രയും ജനങ്ങള്‍ ക്നാനായക്കാരുടെ ഇതു പള്ളിയിലാ വരുന്നത്?
  • അധികം ഡ്രാമാ ഒന്നും ഇല്ലാതെ തിരുക്കര്‍മ്മങ്ങള്‍ നടത്തി. (നഗരികാനിക്കലിനെ നാടകം എന്ന് വിശേപ്പിച് കണിയാന്‍ എഴുതിയിരുന്നു. രണ്ടു പള്ളികളിലും ഒരു പോലെ പരിപാടി നടത്തിയപ്പോള്‍ മുത്ത് ചെയ്തത് മാത്രം നാടകം ആയി പോയത് എങ്ങിനെ എന്ന് മനസ്സിലായില്ല. അല്ലേലും പള്ളിയില്‍ നിറഞ്ഞു കവിഞ്ഞ രണ്ടായിരത്തോളം വരുന്ന ജനങ്ങള്‍ക്ക്‌ കുഴപ്പം ഇല്ലെങ്കിലും ബ്ലോഗിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്ന ലത്തീന്‍ മാഫിയയ്ക്ക് ചൊറിയും . അത് സാരമില്ല )
  • പള്ളിയുടെ പാര്‍ക്കിംഗ് ലോട്ട് പതിവിനു വിപരീതമായി ശൂന്യമായിരുന്നു. സാധാരണ വണ്ടിയുടെ ബോനട്ടുകള്‍ തുറന്നു വച്ച് മദ്യസേവ നടത്തിയിരുന്ന മൂന്ചികളുടെ പോടീ പോലും ഇല്ലായിരുന്നു പാര്‍ക്കിംഗ് ലോട്ട് എന്നാണ് പറഞ്ഞു കേട്ടത് - Very Very Good.
  • കുര്‍ബ്ബാന കഴിഞ്ഞു മുകളില്‍ അപ്പവും ഇറച്ചിയും വിളമ്പിയപ്പോള്‍ താഴെ ബെസ്മെന്റില്‍ കുപ്പികള്‍ പൊട്ടി ആളൊന്നിന് ഇരുപതു ഡോളര്‍ !!! മുടക്കിയ കാശ് പെട്ടന്ന് തന്നെ പ്രാന്ചികള്‍ക്ക് തിരികെ കിട്ടി . അപ്പോള്‍ തന്നെ ബാര്‍ ഓപ്പണ്‍ഓഫീസ് ആയി മാറി . പ്രാഞ്ചികള്‍ വളരെ പെട്ടന്ന് തന്നെ ബെസ്മെന്റില്‍ നിന്നും ഔട്ട് ആയി. മൂന്ചികള്‍ തിക്കിതിരക്കി കയറിയപ്പ്പോള്‍ പൊക്കത്തില്‍ കുറവായ ചില മാന്യമാരെ കാണാതെ പോകുന്ന അവസ്ഥവരെയായി. അങ്ങിനെ പാര്‍ക്കിംഗ് ലോട്ടില്‍ നടക്കാത്തത് ബെസ്മെന്റില്‍ ആര്‍ഭാടമായി - Very Bad !!!!!
  • ഇനി  കഥയുടെഅവസാനം :ഒരു ദാഷിന്യവുമില്ലാതെ പള്ളിയുടെ മെഗാഷോ ടിക്കറ്റുമായി ഇറങ്ങിയ പൂസായ പോലച്ചനിട്ടു പണി കൊടുക്കുവാന്‍ കുറെ മൂന്ചികള്‍ തീരുമാനിച്ചു. പോലീസ് കേട്ട് കെട്ടി പോയതോടെ പ്രാന്ചികളോട് ചേര്‍ന്ന് കുടിച്ച മദ്യത്തിന്റെ വീര്യമൊക്കെ സടകുടഞ്ഞു എഴുനേറ്റ്‌ . പോലച്ചനെ അടിക്കാന്‍ വന്ന കല്ലിടുക്കനെ കാലു വച്ച് പട്ടയടിച്ചു കിറുങ്ങിയിരുന്ന പൊട്ടന്‍പതി കാലു വച്ച് വീഴിച്ചതോടെ സംഭവങ്ങള്‍ മുറുകി. അടികള്‍ വാരി വിതറി വീണു. ആര് ആരെ താങ്ങി എന്നൊന്നും കൃത്യമായി ആര്‍ക്കും പറയാന്‍ സാധിക്കാത്ത അവസ്ഥ. (ആദ്യം എഴുതുന്നവന്‍ മിടുക്കന്‍ എന്ന രീതിയില്‍ ഉടനെ തന്നെ അമേരിക്കന്‍ ക്നായിലൂടെ പോലച്ചനിട്ടു കിട്ടി എന്ന് അടി കൊണ്ടാവരാണോ അടിച്ചവരാണോ ആരോ എഴുതിയും വിട്ടു - അമേരിക്കന്‍ ക്നായുടെ സത്യാ സന്ധത അറിയാവുന്നതിനാല്‍ അത് തല്‍ക്കാലം വിശ്വസിക്കാന്‍ കഴിഞ്ഞില്ല.) തടിയന്‍ പോളച്ചനെ കല്ലിടുക്കന്മാര്‍ മുന്‍പേ തീരുമാനിച്ചുരപ്പിച്ചതുപോലെ തന്നെ പെരുമാറി എന്നാണ് അറിഞ്ഞത്. ഒരു കാര്യം ഉറപ്പാണ്. ചിക്കാഗോ കെസിഎസ് ന്റെ ഏതോ ഒരു ഭാരവാഹി ഈ നടന്ന നാടകങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു കൊണ്ടും കലാ പരിപാടികള്‍ ആസ്വടിച്ചുകൊണ്ടും സഥലത്ത് ഉണ്ടായിരുന്നു. ആരാണ് ആള്‍ എന്ന് അറിയുന്ന മുറക്ക് അറിയിക്കുന്നതായിരിക്കും. VERy VERy BAAAD.
എന്തിനാണ് എന്റെ മുത്തുകുട്ടാ ഈ മലന്നു കിടുന്നു തുപ്പുന്ന ഈ പ്രാന്ചികളെ കയറൂരി വിട്ടിരിക്കുന്നത്? പള്ളിയില്‍ മദ്യം പാടില്ല എന്ന് ചങ്കൂറ്റത്തോടെ പറയുവാന്‍ എന്തിനാണ് മുട്ടടിക്കുന്നത്? കിട്ടിയില്ലേ അവസാനം? പാര്‍ക്കിംഗ് ലോട്ട് ക്ലീന്‍ ആക്കിയാല്‍ മാത്രം മതിയോ? അതെങ്ങിനെയാ നാട്ടുകാര്‍ക്ക് വേണ്ടിയാണല്ലോ പാര്‍ക്കിംഗ് ലോട്ട് ക്ലീന്‍ ആക്കി കൊടുത്തത്. അകത്തു എന്തും ആവാമെന്ന്. കഷ്ടം. ഇത്രയും മനോഹരമായി ഒരു വിശുദ്ധവാരം നടത്തിയിട്ട് എന്തിനാണ് ഈ പ്രാന്ചികളെ കൊണ്ട് അവസാനം കാലം ഉടച്ചത്? ഇനിയെങ്കിലും താങ്കളുടെ കണ്ണ് തുറക്കുമോ? 

മുകളിലെത്  ആളുകള്‍ കൊട്ടി ഘോഷിച്ചതും അരിഞ്ഞത് അറിയാത്തതും ഒക്കെ. ഇനി മാവോ ഭരണം നടത്തുന്ന പള്ളിയിലെ വിശേഷങ്ങള്‍ കൂടി കേള്‍ക്കണ്ടേ? അത് എല്ലാവരും കൂടി ഒതുക്കി.
  • മനോഹരമായ വിശുധവാരം. അച്ഛന്റെ സന്ദേശങ്ങള്‍ കൊണ്ടും ഭക്തി കൊണ്ടും ഒക്കെ മികച്ചു നിന്നു. Very Good.
  • ശവപെട്ടിയിലാക്കിയ കര്‍ത്താവിനെ കൊണ്ട് സെന്റ്‌ മേരീസില്‍ പള്ളികത്തു കൂടിയാണ് പ്രദിക്ഷണം നടത്തിയത് എങ്കില്‍ മെയ്‌വുട്ടില്‍ പള്ളിക്ക് ചുറ്റും തന്നെ നടന്നു പ്രദിക്ഷണം. Very Very Good.
  • ഈസ്റര്‍ കുര്‍ബ്ബാന്‍ കഴിഞ്ഞു ഹാളില്‍ അടിപൊളി മനോഹരമായ സജിയച്ചന്റെ നാടകം. ബാരാബ്ബാസിനെ വെള്ള പൂശിഅവതരിപ്പിച്ച നാടകം ഉഗ്ഗ്രന്‍ ആയിരുന്നു. Super Good!!!
  • നാടകസമയത്ത് ഭക്ഷണം കൊടുത്താല്‍ ആളുകളുടെ ശ്രദ്ധ മാരും എന്ന് അഭിപ്രായം വന്നതിനാല്‍ ഭക്ഷണമെല്ലാം പൂട്ടി കെട്ടി വച്ചു. കുട്ടികളും സ്ത്രീകളും പിന്നെ കുറെ ആണുങ്ങളും ഒക്കെ പട്ടിണി - Never Mind ഒരു നല്ല ഉദ്ദേശത്തോടെ അല്ലേ !!!
  • അകത്തു  നാടകം . പുറത്തോ? പള്ളിയുടെ പാര്‍ക്കിംഗ് ലോട്ടില്‍ പ്രത്യകം സജ്ജീകരിച്ച വലിയ വാഹനത്തില്‍ ഒരു ബാര്‍ സ്വര്‍ഗത് നിന്നും ഇറങ്ങി വന്നിരിക്കുന്നു. പൂട്ടി വ്യ്ക്കപെട്ട ഭക്ഷണമെല്ലാം ബാര്‍ വണ്ടിയിലേക്ക് നിരനിരയായി ഒഴുകുന്നു. സെന്റ്‌ മേരീസിലെ കല്ല്‌ കുടിയന്മാരുടെ വിഹാര കേന്ദ്രം ബെസ്മെന്റ്റ്‌ മാത്രം ആയിരുന്നു എങ്കില്‍ , ഇവിടെ പള്ളിയുടെ പാര്‍ക്കിംഗ് ലോട്ട് അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ പ്രീയ സഹോദരങ്ങളുടെ വിഹാര കേന്ദ്രമായി മാറി . നാടകവും കണ്ടു പുറത്തിറങ്ങിയ പാവപെട്ട ഇടവക ജനങ്ങള്‍ക്ക്‌ ഇവരുടെ എച്ചില്‍ കഴിക്കുവാന്‍ ഉള്ള യോഗവുമീ ഈസ്റ്റര്‍ ദിനത്തില്‍ സംജാതമായി എന്ന് പറയാം . Very Very Bad...
  •  
ഉള്ളത് പറയണമല്ലോ അടിയൊന്നും നടന്നില്ല. മാവോകല്‍ തമ്മില്‍ അടിക്കില്ലല്ലോ. അവര്‍ക്ക് വര്‍ഗ്ഗ സ്നേഹം ഉണ്ട് . അത് കൊണ്ട് ആ അടി വഴിപാടു അവിടെ നടന്നില്ല. മാത്രമല്ല അടിവഴിപാട് അപ്പുറത്തെ പള്ളിയില്‍ നടത്താന്‍ പ്രത്യേക സജ്ജെകാരങ്ങള്‍ കെസിഎസ് നേതാവിന്റെ നേതൃത്വത്തില്‍ നേരത്തെ തന്നെ ഒരുക്കിയിരുന്നതിന്നാല്‍ പിന്നെ എന്തിനാണ് വേറെ അടി വഴിപാട് 


ഈ  ബ്ലോഗര്‍ ചേട്ടന് ഒരു സമശയം മാത്രം അവസാനം ബാക്കി. എന്തുകൊണ്ട് നമ്മുടെ പള്ളികളില്‍ ക്രിസ്തുമസിനും ഈസ്ട്ടരിനും ഹോളികംമ്യൂനിയനും ഒക്കെമദ്യ സേവനടത്തപ്പെടുന്നു? എന്ത്കൊണ്ടാണ് ഈ പരിപാടി പള്ളിയില്‍ നിരോധിക്കുവാന്‍ നമ്മുടെ അച്ഛന്മാര്‍ക്ക് സാധിക്കാത്തത്? അസോസിയെഷനുകളിലെ കീഴ്‌വഴക്കങ്ങള്‍ പള്ളിയിലേക്ക്‌ അതെ പടി പറിച്ചു നാട്ടത്തിന്റെ ഗുനംല്ലേഈ കാണുന്നത്?മുത്തുവിന്റെ പള്ളിയിലെ പാര്‍ക്കിംഗ് ലോട്ടില്‍ നിര്‍ത്തിയത് പോലെ ഒരു പോലീസ് കാരനെ പള്ളിക്കത് കൂടി നിര്തരുതോ? അത് പോലെ തന്നെ മാവോ പള്ളിയിലും നടക്കട്ടെ. ഒരു കാര്യം മനസ്സിലക്ക്കണം . അന്ന് കല്ല്‌ കുടിച്ചതും പേര് ചീതയാക്കിയതും വേര് ന്യൂന പക്ഷം വരുന്ന ആളുകള്‍ ആണ്. പള്ളിയില്‍ കഴിഞ്ഞു ഹാളില്‍ ആളുകള്‍ക്ക് നില്‍ക്കുവാന്‍ സാധിക്കാത്ത രീതിയില്‍ തിരക്കായിരുന്നു. ഇതിനിടയില്‍ മദ്യ സേവക്കായി പുറത്തേക്കും താഴേക്കും ഒക്കെ പോയത് ചുരുക്കം ചിലര്‍ മാത്രം. അവര്‍ക്ക് വേണ്ടി എന്തിനു നമ്മുടെ പള്ളികളുടെ പേര് ചീത്തയാക്കണം? അവര്‍ തരുന്ന കാശിന്റെ ബലം കണ്ടിട്ടാണോ? ഒരു കാര്യം മനസ്സിലാക്കണം . ഇത്തവണ ഫണ്ട് റൈസിംഗ് വിജയിപ്പിക്കുവാന്‍ പ്രാഞ്ചികള്‍ മുന്നിട്ടറങ്ങി എങ്കിലും കാശ് കൊടുത്തവരില്‍ ഭൂരിഭാഗവും പ്രാന്ചികാലോ മൂന്ചികാലോ അല്ല. സാധാരക്കാരായ ജനങ്ങള്‍ ആണ്. പണ്ടാര്രശ്ശേരി പിതാവ് പിരിക്കാന്‍ വന്നപ്പോള്‍ കൈ നിറയെ കൊടുത്തു ചരിത്രം സൃഷ്ടിച്ചതും പ്രാഞ്ചികള്‍ അല്ല. സാധരക്കാര്‍ തന്നെ. യുക്തമായ സത്യാ സന്ധമായ തീരുമാനങ്ങള്‍ എടുത്തു പള്ളിയെ രക്ഷിക്കൂ. സാധാരണക്കാര്‍ കൂടെയുണ്ടാവും.


എല്ലിന്‍ കഷണം : ഭാര്ത്താക്ന്മാര്‍ പള്ളിയില്‍ ഓസിനു അടിക്കാവുന്നത് എല്ല്ലാം അടിക്കുകയും പിന്നെ കുറ്റം പറയുകയും സാമ്പത്തിക ഉപരോധം ഒക്കെ ഏര്‍പ്പെടുത്തുകയും ചെയ്യുമെന്കിലും ഒരു കാര്യം ഇത്തവണ ശ്രദ്ധിച്ചു. നേതാക്ന്മാരുടെ ഭാര്യമാരെ കൊണ്ട് തന്നെ ഇത്തവണത്തെ ബൈബിള്‍ വായനകള്‍ ഒക്കെ നടത്തി. പരിപാടി കഴിഞ്ഞു ബെസ്മെന്റില്‍ വച്ച് തെറിവിളി നടത്തിയ മുട്ട്നാടിന്റെ ഭാര്യയും പിന്നെ മുത്തുവിന്റെ ബാധ ശത്രുവായ മുത്തുവിന്റെ പഴയ കൂട്ടികൊടുപ്പുകാരന്‍ ചൊറിയത്തിലെ പോന്നു മോന്റെ ഭാര്യും ഉള്‍പ്പെടെ മാവോക്കാരുടെ ഒഅരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു മുന്നില്‍ നിന്ന് ഷോ കാണിക്കാന്‍. എന്തായാലും ആ കാര്യത്തില്‍ എങ്കിലും ഇത്തവണ മുത്തു സ്കോര്‍ ചെയ്തു. ഇത് കഴിഞു അവര്‍ തന്നെ അങ്ങേരെ ചീത്ത വിളിച്ചാലും അലത്താരയില്‍ നിന്ന മുതുവിനോട് ഗുരോ ആശീര്‍വടിചാലും എന്ന് പൊതു ജന സമക്ഷത്തില്‍ പറയിപ്പിചില്ലേ


തിരുത്തല്‍  

പ്രീയവായനക്കാരെ. കാള പെട്ട് എന്ന് കേട്ടാല്‍ കയര്‍ എടുക്കുന്ന അമേരിക്കന്‍ കനാ - കണിയാന്‍ - നന്ദികെട്ട കനാ എന്നിവരില്‍ നിന്നും വിഭിന്നമായി ഈയുള്ളവനെ കൊണ്ട് ആവുന്ന വിധത്തില്‍ പരിമിതികള്‍ക്ക് അകത്ത്‌ നിന്നുകൊണ്ട് അന്വേഷണം നടത്തിയാണ് വിവരങ്ങള്‍ നല്‍കാറുള്ളത് . എന്നാല്‍ മുകളില്‍ കൊടുത്തിരിക്കുന്ന അടിപിടി പ്രശ്നത്തില്‍ ഈയുള്ളവന് കിട്ടിയ വിവരങ്ങള്‍ തെറ്റായിരുന്നു എന്ന് ഇന്നലെ മനസ്സിലായ സ്ഥിതിക്ക് ക്ഷമാപണത്തോടെ ഇവിടെ തിരുത്തല്‍ രേഖപ്പെടുത്തുകയാണ്.

കയറെടുത്ത  അമേരിക്കന്‍ കനാ യും നന്ദികെട്ട ക്നായും പടച്ചു വിട്ടതു നുണയായിരുന്നു എന്നത് യാഥാര്‍ത്ഥ്യം. അതായത് അടിപിടി നടന്നില്ല എന്ന് തന്നെ. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന വെന്റിലേറ്റര്‍ ഭാരവാഹിതന്നെ നേരിട്ട് സാക്ഷ്യപെടുത്തിയിട്ടുണ്ട് ഈ വിവരം. കല്ലിടുക്കല്‍ ഹോസേ കള്ളുകുടിച്ചു പൂസായപ്പോള്‍ താഴെ കിടന്ന വെള്ളത്തില്‍ തെന്നി വീഴുകയായിരുന്നു. ഉള്ളിലും തറയിലും വെള്ളം ആയപ്പോള്‍ ഇതിന്റെ ഭാരം പേറുന്ന ആ കാലുകള്‍ മൂന്നു പ്രാവശ്യം വീണ കര്‍ത്താവിനെ അനുസ്മരിച്ചുകൊണ്ട് ഒന്നു വീണു എന്ന് മാത്രം. സമീപത്ത്‌ നിന്നിരുന്ന പാട്ടപ്പതി തള്ളിവീഴിച്ചു എന്ന് കരുതി കല്ലിടുക്ക്ന്മാര്‍ അട്ടഹസിച്ചു എന്നുള്ളത് സത്യം. പിടിച്ചു നിര്‍ത്താന്‍ ആളുള്ളപ്പോള്‍ വീര്യം കൂടും എന്നതിനാല്‍ കിട്ടിയ അവസരം ആരും പാഴാക്കിയില്ല. ഹോസേക്ക് ബോധം വന്നപ്പോള്‍ സത്യം അറിഞ്ഞു. പക്ഷെ കൈവിട്ടു പോയ വാക്കുകള്‍ തിരിച്ചെടുക്കാന്‍ സാധിക്കുമോ. എന്തായാലും തെറിവിളിയെ അടിയാക്കിയവര്‍ക്ക് നന്ദി. ഈയുള്ളവനെ പോലും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പുറത്ത്‌ ഈ വിവരങ്ങള്‍ ചേര്‍ത്ത്‌ മസാലകള്‍ ഉണ്ടാക്കി പനിതവര്‍ക്കും നന്ദി . 

ഈ  തിരുത്തല്‍ പള്ളിയില്‍ നടന്ന കള്ളുകുടിയെ സംബന്ധിച്ചുള്ള ഈയുള്ളവന്റെ അഭിപ്രായത്തെ ബാധിക്കില്ല എന്നുകൂടി അറിയിക്കുന്നു. തെറ്റിനെ തെറ്റായി തന്നെ ഈയുള്ളവന്‍ ചിത്രീകരിക്കും. പള്ളിയിലെ കള്ളുകുടിയും ചില കമ്മട്ടിക്കാരുടെ അഹങ്കാരവും ആണ് ഈ വക സംഭവങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് എന്ന് സംശയം ലവലേശമില്ല. മുത്തുവിന്റെ പള്ളിയില്‍ നടക്കുന്ന കാര്യങ്ങളില്‍ ലോകമെമ്പാടുമുള്ള ക്നാനായക്കാരം വൈദീകരും ശ്രദ്ധയോടെ ഉറ്റുനോക്കുന്നുണ്ട് എന്ന് തിരിച്ചറിയുക. അത് കണ്ടറിഞ്ഞു തെറ്റുകള്‍ ഒട്ടും സംഭവിക്കാതെ മുന്നോട്ടു പോയാല്‍ എല്ലാവര്‍ക്കും നല്ലത്. കണിയാനും നന്ദികെട്ടവനും വിഷയ ദാരിദ്ര്യവും ഉണ്ടാവും.